Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ്‌കിക്കും വൈനിനും വില കുറയുമോ? ഇന്ത്യയോട് തീരുവ കുറയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയനും

ബ്രസല്‍സ്: അമേരിക്കയ്ക്ക് പിന്നാലെ തീരുവ കുറയ്ക്കണം എന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനും. വിസ്‌കി, വൈന്‍, കാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇനങ്ങള്‍ക്ക് കുറഞ്ഞ താരിഫ് ഈടാക്കണം എന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വാന്‍ ഡെര്‍ ലെയ്നിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ കോളേജ് ഓഫ് കമ്മീഷണേഴ്സിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വ്യാപാരവും സാങ്കേതികവിദ്യയും ഉള്‍പ്പടെയുള്ള പ്രധാന വിഷയങ്ങളും ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായാണ് സംഘത്തിന്റെ കൂടിക്കാഴ്ച.

European Union

യൂറോപ്യന്‍ യൂണിയനും അംഗരാജ്യങ്ങളുടെ വ്യവസായങ്ങള്‍ക്കും വാണിജ്യ താല്‍പ്പര്യമുള്ള പ്രധാന ഉല്‍പ്പന്നങ്ങളില്‍ (കാറുകളും സ്പിരിറ്റും) ഇന്ത്യയുടെ വിപണി അടച്ചിട്ടിരിക്കുകയാണ് എന്ന് ഇയു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും വാണിജ്യപരമായി ഗുണപരമാകുന്ന എഫ്ടിഎ ഉറപ്പാക്കുന്നതിന് ശക്തമായ ഒരു വിലപേശല്‍ നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതില്‍ താരിഫ്, താരിഫ് ഇതര തടസ്സങ്ങള്‍, സംഭരണ പ്രതിബദ്ധതകള്‍ എന്നിവ ഉള്‍പ്പെടുന്നു. മാര്‍ച്ച് 10 മുതല്‍ 14 വരെ ബ്രസല്‍സില്‍ അടുത്ത ഘട്ടത്തിലേക്കുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഇയു താരിഫ് കുറയ്ക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഈ കരാര്‍ ഇന്ത്യയ്ക്കുള്ള ഏറ്റവും വലിയ എഫ്ടിഎ ആയിരിക്കും എന്നാണ് കരുതുന്നത്.

കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം ഇന്ത്യന്‍ സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താന്‍ ഇടയാക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഇന്ത്യ, കരാറില്‍ ഇളവുകള്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ തുണിത്തര കയറ്റുമതി പ്രതികൂല സാഹചര്യത്തിലാണ്. ഇതിന് കാരണം ഒരു വ്യാപാര കരാറിന്റെ അഭാവമാണ്.

ഇത് കാരണം ഇന്ത്യന്‍ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി 10 ശതമാനം അധിക തീരുവ നേരിടുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ പ്രാദേശിക വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2023ല്‍ 124 ബില്യണ്‍ മൂല്യം വരുന്ന ചരക്ക് വ്യാപാരം യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ നടത്തിയിരുന്നു. മൊത്തം വ്യാപാരത്തിന്റെ 12.2 ശതമാനമാണിത്. വിദേശ കാറുകള്‍ക്ക് ഇന്ത്യ ഏകദേശം 70-100 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ചുമത്തുന്നത്.

വൈനുകള്‍ക്കും സ്പിരിറ്റുകള്‍ക്കുമുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ 150 ശതമാനമാണ്. ഇക്കാര്യത്തില്‍ നിലപാട് മാറ്റണം എന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. നേരത്തെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് മേലുള്ള തീരുവ വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+