Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുക്രൈനിന് നന്ദി'; 'ഇനിയും പിന്തുണ വേണം'; ഇന്ത്യക്കാരാണ് ലക്ഷ്യം; 35 മിനിറ്റ് ഫോൺ വിളിച്ച് മോദി

ഡൽഹി: റഷ്യ - യുക്രൈൻ പ്രതിസന്ധിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ചർച്ച നടത്തി. ഒഴിപ്പിക്കൽ നടപടികളിൽ പിന്തുണ ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രി ചർച്ച നടത്തിയത്.

നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. യുക്രൈൻ നഗരമായ സുമിയിൽ നൂറുകണക്കിന് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ടെലിഫോണിലൂടെ ആയിരുന്നു ഇരുവരും സംസാരിച്ചത്. ഏകദേശം 35 മിനിറ്റോളം ടെലിഫോൺ ചർച്ച നീണ്ടു നിന്നു. ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ ഫോൺ സംഭാഷണമായിരുന്നു ഇന്ന് നടന്നത്.

1

അതേസമയം, യുക്രൈൻ സർക്കാർ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് നൽകുന്ന പിന്തുണയിൽ പ്രധാനമന്ത്രി സെലന്‍സ്‌കിയോട് നന്ദി അറിയിച്ചു. അതിനൊപ്പം, യുക്രൈൻ ഉം റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിച്ചു. ഉടൻ തന്നെ യുദ്ധം അവസാനിപ്പിക്കണമെന്നും യുക്രെയിനോട് ഫോണിലൂടെ അഭ്യർത്ഥിച്ചു. നിലവിലെ യുക്രൈൻ സാഹചര്യത്തിൽ സംഘർഷത്തെക്കുറിച്ചും ജനങ്ങളുടെ പ്രതിസന്ധിയെക്കുറിച്ചും പ്രധാനമന്ത്രി ഉത്കണ്ഠ പ്രകടിപ്പിച്ചു.

2

യുക്രൈന്റെയും റഷ്യയുടെയും പിന്തുണയോടെ മാത്രമേ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . ഇന്ത്യ യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ശ്രമങ്ങൾ തുടരുകയാണ്. എഴുന്നൂറോളം ഇന്ത്യക്കാരായ വിദ്യാർഥികൾ സുമിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സുരക്ഷിതമാക്കുന്നതിനും രക്ഷിക്കുന്നതിനും യുക്രൈൻ സഹായിക്കണം. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക ഉണ്ട്. അതിനാൽ വേഗത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.

3

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായും ചര്‍ച്ച നടത്തി. ഫോണിലൂടെ ആയിരുന്നു സംഭാഷണം നടത്തിയത്. ഇരുവരുടേയും 50 മിനിട്ട് നീണ്ടു നിന്നിരുന്നു. യുദ്ധ സാഹചര്യത്തിൽ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. അതേസമയം, വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പുടിനോട് മോദി നന്ദി അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് വേണ്ട എല്ലാ സഹിയവും ചെയ്യുമെന്ന് പുടിൻ പ്രധാന മന്ത്രിയോട് പറഞ്ഞു.

4

അതേസമയം കനത്ത റഷ്യൻ ഷെല്ലാക്രമണത്തിന് ഇടയിൽ യുക്രൈനിലെ കിഴക്കൻ മേഖലയിൽ നിന്ന് 16,000 - ത്തിൽ അധികം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു. എന്നാൽ, യുക്രൈൻ തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം ഉണ്ടായത്.

5

യുക്രൈനിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ വേണ്ടിയാണ് റഷ്യയുടെ ഈ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപനം. എന്നാൽ, ഇക്കഴിഞ്ഞ ദിവസവും മാരിയുപോളിൽ സമാനമായ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വെടി നിർത്തലിന് പിന്നാലെ റഷ്യൻ സൈന്യം വീണ്ടും യുദ്ധം തുടങ്ങിയിരുന്നു. ഈ യുദ്ധം രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

6

വെടിനിർത്തലിന് പിന്നാലെ യുദ്ധം അതി ശക്തമായ രീതിയിൽ വ്യാപിക്കുകയായിരുന്നു. കീവിലും മറ്റ് നഗരങ്ങളിലും ഷെല്ലാക്രമണം നടന്നിരുന്നു. യുക്രൈനിന്റെ വടക്ക് മേഖലയായ ചെർനിഹിവ്, തെക്ക് മൈക്കോലൈവ്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് എന്നിവടങ്ങളിൽ റഷ്യൻ സൈന്യം ബോംബെറിഞ്ഞു. നിലവിൽ യുദ്ധ പ്രതിസന്ധി 12-ാം ദിവസം എത്തി നിൽക്കുകയാണ്. മൂന്നാം വട്ട ചർച്ചകൾ ഇന്ന് ഉണ്ടായേക്കും എന്നാൻണ് റിപ്പോർട്ടുകൾ ഇതിന് പിന്നാലെയാണ് വെടി നിർത്തൽ പ്രഖ്യാപനം റഷ്യ നടത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    വെടി നിര്‍ത്തല്‍ തട്ടിപ്പ് റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രൈനും ഇന്ത്യയും | Oneindia Malayalam
    7

    എന്നാൽ, രണ്ടാംഘട്ട ചർച്ചകൾ മൂന്ന് മണിക്കൂറാണ് നീണ്ടു നിന്നത്. പൂർണ്ണമായും ചർച്ച വിജയകരം ആയിരുന്നില്ലെന്നും പ്രതീക്ഷിച്ചതു പോലെ പോലെ നടന്നില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞിരുന്നു. നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് യുക്രൈന് മുകളിൽ ഏതെങ്കിലും നാറ്റോ രാജ്യം വന്നാൽ നാറ്റോയും റഷ്യയും തമ്മിൽ യുദ്ധം ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. എന്നാൽ, നോ ഫ്ലൈ സോൺ എന്ന യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+