Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് ആശ്വാസം; സന്ദര്‍ശ വിസയിലുള്ളവരേയും വിദ്യാര്‍ത്ഥികളേയും ആദ്യം നാട്ടിലെത്തിക്കും

ദില്ലി: ആഗോള തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍ രാജ്യത്തികത്തും പുറത്തേക്കമുള്ള വിമാന സര്‍വ്വീസുകളെല്ലാം തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ പ്രവാസികളെല്ലാം അതത് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി വിദേശ കാര്യമന്ത്രാലയം കണ്‍ട്രോള്‍ റുമുകള്‍ തുറന്നിട്ടുണ്ട്.

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേകം വിമാനങ്ങള്‍ ഏര്‍പ്പാടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിമാന സര്‍വ്വീസുകള്‍ തുടങ്ങുമ്പോള്‍ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം സാധ്യമാവുമെന്ന ഉറപ്പിലാണ് കേന്ദ്രസര്‍ക്കാര്‍.

സന്ദര്‍ശക വിസയില്‍

സന്ദര്‍ശക വിസയില്‍

മുതിര്‍ന്ന പൗരന്മാരും, സന്ദര്‍ശ വിസയില്‍ പോയവരും ഉള്‍പ്പെടെ നിരവധി പേരാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങി കിടക്കുന്നത്. സന്ദര്‍ശക വിസയില്‍ പോയവരേയും വിദ്യാര്‍ത്ഥികളേയും ആദ്യം തിരിച്ചെത്തിക്കാനാണ് സാധ്യത. ഇതിനായി ആദ്യം സന്ദര്‍ശക വിസയില്‍ പോയവരുടെ എണ്ണം കണക്കാക്കണം. ഇവര്‍ക്ക് പുറമേ മത്സ്യതൊഴിലാളികളേയും ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും.

 കണക്കെടുപ്പ്

കണക്കെടുപ്പ്

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും സ്വദേശത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുക്കും. ഇത്തരത്തില്‍ നാട്ടിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവരുടെ പ്രദേശവുമായി ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലായിരിക്കും ഇവിടെയെത്തുക. വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശക്കേണ്ടി വരും.

ചര്‍ച്ച

ചര്‍ച്ച

പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത് കൂടാതെ അടുത്ത ദിവസം പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുമായും വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിഷയത്തില്‍ ചര്‍ച്ച നടത്തും. കുടിയേറ്റ തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതും, പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ അതത് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നിലപാടുമായിരിക്കും പ്രധാനമായും ചര്‍ച്ചക്കെടുക്കുന്നത്.

 കേരളം

കേരളം

വിഷത്തില്‍ കേരളം ഇന്നലെ നിലപാട് അറിയിച്ചിരുന്നു. ചീഫ് ഇലക്ഷന്‍ കമ്മീഷണറടക്കുള്ള നിരവധി പേര്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. സന്ദര്‍ശക വിസയില്‍ പോയവരും ഉപരി പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളും തിരികെ കൊണ്ട് വരാനാണ് സാധ്യത.ഇത്തരത്തില്‍ അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനത്താവളത്തില്‍ തിരികെ കൊണ്ട് വന്ന ശേഷം മാത്രമേ മറ്റ് പ്രവാസികളെ നാട്ടിലെത്തിക്കന്‍ അനുവദിക്കൂ എന്നതാവും കേന്ദ്രത്തിന്റെ നിലപാട്.കേരളത്തില്‍ മാത്രം ഒരു ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തും എന്നതാണ് കേരളം ഇന്നലെ കേന്ദ്രത്തെ അറിയിച്ചത്.

മരണപ്പെട്ടാല്‍

മരണപ്പെട്ടാല്‍

അതേസമയം വിദേശത്ത് വച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള പുതിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റേയും ആരോഗ്യമന്ത്രാലയത്തിന്റേയും അനുമതിയോട് കൂടി മൃതദേഹം കൊണ്ട് വരാമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+