'ഐശ്വര്യ പോലും പ്രസവിച്ചു,നാല് മാസം കൊണ്ട് പ്രസവിക്കുന്ന ജർമ്മൻ ഇനം';നയൻതാരയെ അധിക്ഷേപിച്ച് കമന്റുകൾ
കൊച്ചി: ഇന്നലെയായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ഇരട്ടക്കുട്ടികളാണെന്നും എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങൾ പങ്കിട്ട് വിഘ്നേഷ് കുറിച്ചു. എന്നാൽ ഈ പോസ്റ്റിനും അതിനെ കുറിച്ചുള്ള മാധ്യമ വാർത്തകൾക്കും താഴെ താരങ്ങൾക്കെതിരെ കടുത്ത അധിക്ഷേപവും വ്യാപകമായ സൈബർ ആക്രമണവുമാണ് നടക്കുന്നത്.

'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', എന്നായിരുന്നു വിഘ്നേഷ് ശിവന്റെ കുറിപ്പ്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടേയും വിവാഹം. വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കടുത്ത അധിക്ഷേപമാണ് താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയകളിൽ നടക്കുന്നത്.

ചില കമന്റുകൾ ഇങ്ങനെ-'ഐശ്വര്യ റായ് പോലും സ്വന്തം കുഞ്ഞിനെ പ്രസവിച്ചു പിന്നെയാ ഈ കുടുംബംകലക്കി, അവസരങ്ങൾ കളയാൻ പറ്റില്ല അത് തന്നെ,പറ്റിയൊരു തമിഴനും'
'ഷൂട്ടിംഗ് നേരത്തേ തുടങ്ങിയിരുന്നു.... അതുകൊണ്ടാണ് പെട്ടെന്ന് റിലീസ് ആയത്....!'
'ജൂൺ 9 ന് കല്യാണം.
4 മാസം കഴിഞ്ഞ് അമ്മയായി. !!
പൂർണ്ണ ഗർഭകാല വളർച്ച പെട്ടെന്ന് കൈ വരിച്ചു.
യൂറിയ ആയിരിക്കും ഭക്ഷിച്ചത്'

'നാല് മാസം കൊണ്ട് പ്രസവിക്കുന്ന ജർമ്മൻ ഇനത്തിൽ പെട്ടതാണ് ഈ ഇനത്തിൽ പെട്ടവ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെയും പ്രസവിക്കുന്നു അതുകൊണ്ട് ഇപ്പോൾ കമ്പോളത്തിൽ ഇതിന് ഡിമാൻഡ് കൂടുതൽ ആണ്'
'കുഞ്ഞുങ്ങളെ ഓൺലൈൻ വഴി ഓർഡർ ചെയ്തിട്ടാരുന്നോ ഇവരുടെ കല്യാണം.. ഫാസ്റ്റ് ഡെലിവറി ആണല്ലോ..ആ ഡെലിവറി ബോയ്ക്ക് ഒരു അവാർഡ് കൊടുക്കണം!''പഴയ ഗര്‍ഭം കിടന്നത് കൊണ്ട് കൂടുതല്‍ അധ്വാനിക്കേണ്ടിവന്നില്ല', ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം താരങ്ങൾക്ക് ആശംസ അറിയിച്ചും പിന്തുണച്ചമുള്ള കമന്റുകളും ഉണ്ട്.'ഉയ്യേന്റമ്മേ. സറോഗസി ഒന്നും നമ്മൾ മലയാളികൾക്ക് സെറ്റ് ആവൂലാന്ന്.10 മാസം ചുമന്ന് , നൊന്തു പെറ്റ്. ഹോ അതൊരു ശീലമായിപ്പോയി' എന്നായിരുന്നു ഒരാളുടെ പരിഹാസം.

'നയൻസ് പ്രെഗ്നൻ്റ് ആയിരുന്നില്ല എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അപ്പോൾ .. വാടക ഗർഭധാരണം വഴി ആയിരിക്കും കുഞ്ഞുണ്ടായത് എന്ന് ചിന്തിക്കാൻ മലയാളികൾക്ക് അറിയില്ലേ.അറിയാഞ്ഞിട്ടായിരിക്കില്ല , അവരെ നാല് അവരാതം പറയാതെ ഉറക്കം വരാത്തതുകൊണ്ടായിരിക്കും'

'സാരോഗസി ആയിരിക്കും.കല്യാണത്തിന് മുൻപ് തന്നെ അവർ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടാകും.
അവരെ പോലുള്ള സെലിബ്രിറ്റി അങ്ങനെ ചിന്തിച്ചതിൽ എന്താണ് തെറ്റ്..കുഞ്ഞിനെ പ്രസവിച്ചാൽ മാത്രമേ അമ്മയാകു, മാതൃത്യം ആകു എന്നതിനോട് യോജിക്കുന്നില്ല', ഇങ്ങനെ പേകുന്നു കമന്റുകൾ.

അതേസമയം താരങ്ങൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരി ശ്രീപാർവ്വതിയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ- 'നയൻതാര - വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികൾ കല്യാണത്തിന് മുന്നേ നയൻതാര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം?
അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ നിന്നും മാറി നടക്കൂ'.












Click it and Unblock the Notifications