കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത് വിവാദമാകുന്നു. പ്രചാരണത്തിന് മുന്നില്‍ നില്‍ക്കേണ്ട സമയം വിദേശത്തേക്ക് പോയത് പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങളിലെ അതൃപ്തി കാരണമാണെന്നാണ് ആരോപണം. രാഹുലുമായി അടുപ്പമുള്ള നേതാക്കളെ ഒതുക്കി എന്ന ആക്ഷേപം നിലവിലുണ്ട്.

അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഹരിയാണ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ രാജി. പ്രചാരണത്തിന് മുന്നിലുണ്ടാകുമെന്ന് തന്‍വാര്‍ പറഞ്ഞു ദിവസങ്ങള്‍ പിന്നിടവെയാണ് അദ്ദേഹം രാജിവച്ചത്. ഹരിയാണയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. ഈ വേളയില്‍ രാഹുല്‍ വിദേശത്ത് പോയതിന് കാരണം പറയാന്‍ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വിശദാംശങ്ങള്‍ ഇങ്ങനെ....

രാഹുല്‍ പോയത് തായ്‌ലാന്റിലേക്ക്

രാഹുല്‍ പോയത് തായ്‌ലാന്റിലേക്ക്

ശനിയാഴ്ചയാണ് വിസ്താര വിമാനത്തില്‍ രാഹുല്‍ ഗാന്ധി തായ്‌ലാന്റിലേക്ക് പോയത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 21നാണ് മഹാരാഷ്ട്രയിലും ഹരിയാണയിലും നിയമസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഇരുസംസ്ഥാനങ്ങളിലും വളരെ പ്രതിസന്ധി നേരിടുന്നതാണ് രാഷ്ട്രീയ സാഹചര്യം.

വലംകൈ ആയ നേതാവ് രാജിവച്ചു

വലംകൈ ആയ നേതാവ് രാജിവച്ചു

രാഹുലിന്റെ വലംകൈ ആയിരുന്നു ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാര്‍. അദ്ദേഹം ശനിയാഴ്ച രാജിപ്രഖ്യാപിച്ചു. വളരെ വേദനയോടെയാണ് രാജിവയ്ക്കുന്നത് എന്നാണ് അശോക് തന്‍വാര്‍ പറഞ്ഞത്. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 ആശ്ചര്യപ്പെടുത്തിയ രാജി

ആശ്ചര്യപ്പെടുത്തിയ രാജി

ഹരിയാണയില്‍ പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുമെന്ന് അശോക് തന്‍വാര്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് അദ്ദേഹം രാജിപ്രഖ്യാപിച്ചത്. ഇത് കോണ്‍ഗ്രസിലെ ഗ്രൂപിസത്തിന്റെ ഫലമാണെന്നാണ് ആരോപണം. രാഹുലുമായി ബന്ധമുള്ളവരെ ഒതുക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഗുജറാത്തിലും രാജി

ഗുജറാത്തിലും രാജി

അശോക് തന്‍വാര്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. മാത്രമല്ല, ഗുജറാത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ബദറുദ്ദീന്‍ ശൈഖ് ശനിയാഴ്ച രാജിവച്ചു. കഴിഞ്ഞ 45 വര്‍ഷമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ശൈഖ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ പ്രതിപക്ഷ നേതാവായിരുന്നു.

 കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

അതേസമയം, രാഹുലിന്റെ വിദേശ യാത്ര സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി മറുപടി നല്‍കിയില്ല. വ്യക്തിപരമായ കാര്യങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത് എന്നാണ് മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വി ട്വിറ്ററില്‍ പ്രതികരിച്ചത്. എല്ലാവര്‍ക്കും അവരുടേതായ സ്വകാര്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കുംപാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കും

English summary
Even as Assembly elections in Two State, Rahul leaves for Bangkok
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X