കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്കയെ നരേന്ദ്രമോദി വെല്ലുവിളിയ്ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

രാജ്പിപ്ല: അമേരിയ്ക്കയോട് മോഡിയ്ക്കുള്ള വിരോധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ. ഗുജറാത്ത് കലാപത്തെ തുടര്‍ന്നാണ് മോഡിയ്ക്ക് അമേരിയ്ക്ക് വിസ നിഷേധിച്ചത്. എന്നാല്‍ തന്നെ എപ്പോഴും ഇങ്ങനെ കൊച്ചാക്കുന്ന അമേരിയ്ക്കയ്ക്ക് എന്തെങ്കിലുമൊരു പണി കൊടുക്കണ്ടേ. അമേരിയ്ക്ക എന്നു കേട്ടാല്‍ സ്റ്റ്യാചു ഓഫ് ലിബര്‍ട്ടിയാവും ആദ്യം ഓര്‍മ്മ വരുക. സ്റ്റാചു ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന ഒരു പ്രതിമ ഗുജറാത്തില്‍ നിര്‍മ്മിച്ചാണ് മോഡി അമേരിയ്ക്കയെ വെല്ലുവിളിയ്ക്കുന്നത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹത്തിന്‍റെ പ്രതിമ ഗുജറാത്തില്‍ നിര്‍മ്മിയ്ക്കുന്നത്. ഈ പ്രതിമയ്ക്ക് സ്റ്റാചു ഓഫ് യൂണിറ്റി എന്നാണ് പേരിട്ടിരിയ്ക്കുന്നത്. പട്ടേലിന്റെ പ്രതിമ നിര്‍മ്മിയ്ക്കുന്നതിന്റെ തറക്കല്ലിടല്‍ പരിപാടികള്‍ ഒക്ടോബര്‍ 31 ന് മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിയ്ക്കും.പ്രതിമ നിര്‍മ്മിയ്ക്കുന്നത് ഇരുന്പിലാണ്.

Modi, Statue Of Liberty

ഇതിനായി ഗ്രാമങ്ങളില്‍ നിന്ന് ഇരുമ്പ് ശേഖരിയ്ക്കും. എന്നാല്‍ നര്‍മ്മദ ജില്ലയിലെ ആറോളം ഗ്രാമങ്ങള്‍ പ്രതിമ നിര്‍മ്മിയ്ക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിയ്ക്കുന്നു. വ്യാഴാഴ്ച മുതല്‍ തന്നെ ഭാരതീയ കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിമ നിര്‍മ്മാണത്തിനായുള്ള ഇരുമ്പ് ശേഖരണം തുടങ്ങും.

സാധു ഐലന്റില്‍ നര്‍മദ ഡാമിന് അഭിമുഖമായിട്ടാണ് പ്രതിമ നിര്‍മ്മിയ്ക്കുന്നത്. നര്‍മ്മദാ നദിയുടെ നടുക്കായി 182 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ. അമേരിയ്ക്കയുടെ സ്റ്റാചു ഓഫ് ലിബര്‍ട്ടിലെക്കാളും ഉയരത്തിലാണ് സ്റ്റാചു ഓഫ് യൂണിറ്റി നിര്‍മ്മിയ്ക്കുക. 2000 കോടി രൂപയാണ് നിര്‍മ്മാണത്തിനായി ചെലവഴിയ്ക്കുന്നത്.2014 ജനവരി 26 ന് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

English summary
‘Statue of Unity’ will be built at Sadhu Island facing Narmada dam. The 182-metre tall statue will be built in the middle of the Narmada River. It will be much taller than America’s ‘Statue of Liberty’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X