ദൈവം വിചാരിച്ചാലും ബിജെപി രക്ഷപ്പെടില്ല
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദൈവം വിചാരിച്ചാല്‍ പോലും ഭാരതീയ ജനതാ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ കഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ദൈവത്തിന് പോലും കഴിയില്ല ബി ജെ പിയെ രക്ഷിക്കാന്‍. എന്നിട്ട് വേണ്ടേ നരേന്ദ്രമോഡിക്ക്. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കെജ്രിവാള്‍.
മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ഷീല ദീക്ഷിതിന് എന്ത് ഭരണപരിചയമാണ് ഉണ്ടായിരുന്നത് എന്നും കെജ്രിവാള്‍ ചോദിച്ചു. ആം ആദ് മി പാര്‍ട്ടി പുതിയ പാര്‍ട്ടിയാണ് എന്നും കെജ്രിവാളിന് ഭരണ പരിചയം ഇല്ല എന്നുമുള്ള ഷീല ദീക്ഷിതിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് തങ്ങളെ കണക്കിലെടുക്കുന്നു എന്നതില്‍ സന്തോഷമുണ്ട് എന്നും കെജ്രിവാള്‍ സമ്മതിച്ചു.

ഷീല ദീക്ഷിത് ഞങ്ങളെ കഴിവുള്ളവരാണ് എന്നാണ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ എം പിയായ ദീപേന്ദര്‍ ഹൂഡ ആം ആദ്മിയുടെ പ്രവര്‍ത്തനങ്ങള്‍ സദുദ്ദേശത്തോടെയാണ് എന്ന് അംഗീകരിച്ചു. ദില്ലിയില്‍ തങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് പിന്തുണ കൊടുക്കുകയോ ആരില്‍ നിന്നെങ്കിലും പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ല എന്ന കാര്യം എ എ പി നേതാവ് ആവര്‍ത്തിച്ചു.
ജനങ്ങള്‍ മടുത്തു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുന്നില്‍ കാണുന്ന ആളൊഴിഞ്ഞ കസേരകള്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരെ ഒപ്പമുണ്ടായിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി നൂറുമടങ്ങ് ശക്തരായേനെ എന്നാണ് കെജ്രിവാള്‍ കരുതുന്നത്. ഡിസംബര്‍ നാലിനാണ് ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്.












Click it and Unblock the Notifications