Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം തടയാന്‍ ദൈവത്തിന് പോലും കഴിയില്ല: ഗവര്‍ണര്‍

ലഖ്‌നൊ: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണത്തിനെതിരെ പ്രതികരിച്ച് പല നേതാക്കളും പൊല്ലാപ്പിലായത് വാര്‍ത്തയായിരുന്നു. ഒടുക്കം മാപ്പ് പറഞ്ഞാണ് പലരും വിവാദങ്ങളില്‍ നിന്നും തലയൂരിയത്. അക്കൂട്ടത്തിലിതാ ഒരു ഗവര്‍ണര്‍കൂടെ. ഉത്തരപ്രദേശ് ഗവര്‍ണര്‍ക്കാണ് പീഡനത്തെ കുറിച്ച് പറയുമ്പോള്‍ നാക്ക് പിഴച്ചത്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ തടയാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് യു പിയുടെ അധിക ചുമതലയുള്ള ഗവര്‍ണര്‍ അസീസ് ഖുറേഷ് പറഞ്ഞു. സംസ്ഥാനത്തെ ഗവര്‍ണറായുള്ള അവസാനത്തെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

rape-stop

ലോകത്തെ മുഴുവന്‍ പോലീസുകാരെയും ഡ്യൂട്ടിയ്ക്ക് നിയമിച്ചാലും ബലാത്സംഗം പോലുള്ള ദൗര്‍ഭാഗ്യ സംഭവങ്ങള്‍ തടയാന്‍ പറ്റില്ല. അതുമല്ല, ദൈവം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നാലും ഇതിനൊരു പരിഹാരം കാണാന്‍ കഴിയില്ല. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ ബലാത്സംഗങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

ഉത്തരപ്രദേശിലെ ബദൗനില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയത് കൊന്ന സംഭവത്തിനു ശേഷം തുടരെ തുടരെ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടുള്ള മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതിരണങ്ങളും വിവാദമായി. ഇതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ സുരക്ഷിതരല്ലേ പിന്നെയെന്തതിനാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മറുചോദ്യം.

ചെറുപ്പക്കാരുടെ ചെറിയ തെറ്റുകള്‍ മാത്രമാണ് ബലാത്സംഗം എന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവും വിവാദത്തിലായി. ജനസംഖ്യയ്ക്കനുസരിച്ച് യു പിയില്‍ മാനഭംഗം നടക്കുന്നില്ലെന്നായിരുന്നു ഒരു സമാജ് വാദി പാര്‍ട്ടി നേതാവിന്റെ പ്രതികരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+