ഈ പോക്ക് അതിലേക്ക് തന്നെ !!! ആറ് കോടി ജനങ്ങളുടെ ജീവൻ അപകടത്തിൽ !!! ഞെട്ടലോടെ ലോകം!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇനി വരാൻ പോകുന്ന നൂറ്റാണ്ടിൽ കാലവസ്ഥ വ്യതിയാനം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നു റിപ്പോർട്ട്. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും മൂലം ഇന്ത്യയിലെ താപനില ഉയരുമെന്നും കൂടാതെ ഇന്ത്യയിലെ ചൂട് വർധിക്കുമെന്നും പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2100 ആകുന്നതോടു കൂടി ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് വീട് വിട്ടു പുറത്തിറങ്ങാൻ പറ്റാത്ത സഹചര്യം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

പേടിപ്പിക്കാൻ നോക്കേണ്ട!! ഡോക് ലാമിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കില്ല!!

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുന്‍ ഗവേഷകനും ഹോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ യുന്‍ സൂണ്‍ ഇം നേതൃത്വം നല്‍കിയ ഗവേഷകനും ഹോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ യുന്‍ സൂണ്‍ ഇം നേതൃത്വം നല്‍കിയ ഗവേഷണ സംഘമാണ് പഠനം നടത്തിയത്. സയന്‍സ് അഡ്വാന്‍സസ് എന്ന അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്

താപനില ഉയരും

താപനില ഉയരും

ആഗോള താപനത്തിന്റെ ഫലമായി ഇന്ത്യയിലും അയൽ രാജ്യങ്ങളിലും താപനിലയിൽ വർധനവു ഉണ്ടാകുന്നു. ഇതിന്റെ ഫലമായി ഗംഗാ സമതലത്തിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഉഷ്ണകാറ്റ് ഉണ്ടാകുന്നു. സിന്ധു-ഗംഗ തടങ്ങളിലെ കർഷകരെ ഇതു ഒന്നടങ്കം ബാധിക്കുന്നു

മനുഷ്യരെ ബാധിക്കുന്നു

മനുഷ്യരെ ബാധിക്കുന്നു

താപനില വർധിക്കുന്നത് മനുഷ്യനെ ഗുരുതരമായി രീതിയിൽ തന്നെ ബാധിക്കും.സാധാരണ അന്തരീക്ഷ പഠനങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് മാത്രമാണ് പരിഗണനാവിഷയമെങ്കില്‍, ഊഷ്മാവും അതിനെ പ്രതിരോധിക്കാനുള്ള മനുഷ്യശരീരത്തിന്റെ ശേഷിയും കണക്കിലെടുത്തുകൊണ്ടാണ് ഈ പഠനം.

 ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകരെ

ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകരെ

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളേയും പാവപ്പെട്ട കര്‍ഷകരേയും, പുറം പ്രദേശങ്ങളിൽ ജോലിചെയ്യുന്നവരേയുമാണ് ഈ പ്രശ്നം ഗുരുതരമായി ബാധിക്കുന്നത്. ശീതീകരണ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനെ തുടർന്ന് ഇവർക്ക് ഈ പ്രശ്നം മറികടക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും.

ആറു കോടി ജനങ്ങളുടെ ജീവിതം അപകടത്തിൽ

ആറു കോടി ജനങ്ങളുടെ ജീവിതം അപകടത്തിൽ

അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധന ആറുകോടിയോളം ജനങ്ങളുടെ ജീവിതത്തെ ഗുരതരമായി ബാധിക്കും.ഭൂമിയുടെ 30 ശതമാനത്തോളം മേഖലയില്‍ ചൂടിന്റെ തീവ്രത അസഹ്യമായി മാറും. 35 ഡിഗ്രിക്ക് മുകളിലായിരിക്കും ചൂട് എന്നും പഠനം വ്യക്തമാക്കുന്നു.

ആഗോള താപനം

ആഗോള താപനം

ആഗോളതാപനത്തിന്റെ ഫലമായാണ് ലോകത്ത് ഇത്തരത്തിലുള്ള വിപത്ത് ഉണ്ടാകൻ പോകുന്നത്. ആഗോള താപനം ചെറുക്കാൻ ശക്തമായ നടപടി സ്വീകരിച്ചാൽ മാത്രമേ ഇതിന്റെ തീവ്രത വലിയതോതിൽ കുറക്കാൻ സാധിക്കുകയുള്ളൂ

ചൂട് കൂടിയാൽ കൃഷി നശിക്കും

ചൂട് കൂടിയാൽ കൃഷി നശിക്കും


അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധവ് മനുഷ്യരെ പോലെ സസ്യ-ജന്തു ജാലങ്ങളേയും ബാധിക്കുന്നു. ചൂട് കൂടുന്നതോട് കാർഷികമേഖലയുടെ തകർച്ചയുണ്ടാകുമെന്നും കാലിഫോർണിയ യൂണിവേഴ്സിറ്റിയുടെ പഠനം വ്യക്തമാക്കിയിരുന്നു.

English summary
Venturing outdoors may become deadly across wide swaths of India, Pakistan and Bangladesh by the end of the century as climate change drives heat and humidity to new extremes, according to a new study.
Please Wait while comments are loading...