കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ അതുല്യ വിജയത്തിന് ശേഷം ബിജെപി നടത്തിയ ആദ്യ നീക്കം പാളി. ഉത്തര്‍ പ്രദേശിലെ സഖ്യകക്ഷിയായ അപ്‌നാ ദളിനെ ബിജെപിയില്‍ ലയിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഒരിക്കലും ബിജെപിയില്‍ ലയിക്കില്ലെന്ന് അപ്‌നാ ദള്‍ നേതാക്കള്‍ അറിയിച്ചു.

ബിജെപിക്കൊപ്പം നിന്ന സഖ്യകക്ഷികളില്‍ മന്ത്രിപദവി ലഭിക്കാത്ത പാര്‍ട്ടിയാണ് അപ്‌ന ദള്‍. ഒന്നാം മോദി സര്‍ക്കാരില്‍ ഇവര്‍ക്ക് മന്ത്രിപദവി ലഭിച്ചിരുന്നു. എന്നാല്‍ ബിജെപി കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറിയ ഇത്തവണ അപ്‌നാ ദളിന് മന്ത്രിപദവി നല്‍കിയില്ല. ഇവരെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. എന്നാല്‍ അപ്‌ന ദള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച പുതിയ വിവരങ്ങള്‍ ഇങ്ങനെ......

മന്ത്രിപദവി കിട്ടിയില്ലെങ്കിലും

മന്ത്രിപദവി കിട്ടിയില്ലെങ്കിലും

മന്ത്രിപദവി കിട്ടിയില്ലെങ്കിലും ബിജെപിയില്‍ ലയിക്കില്ല എന്നാണ് അപ്‌നാ ദള്‍ നേതാക്കള്‍ പറയുന്നത്. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ എംപി അനുപ്രിയ പട്ടേലിന് മന്ത്രിപദവി നല്‍കണമെങ്കില്‍ ലയനം നടക്കണമെന്നാണ് ബിജെപി നേതാക്കള്‍ സൂചന നല്‍കിയതത്രെ.

 ബിജെപിക്കൊപ്പം നില്‍ക്കുന്ന പ്രധാന കക്ഷി

ബിജെപിക്കൊപ്പം നില്‍ക്കുന്ന പ്രധാന കക്ഷി

ഉത്തര്‍ പ്രദേശില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന പ്രധാന കക്ഷിയാണ് അപ്‌നാ ദള്‍. ഇവരെ കൂടാതെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രാജ്ബാര്‍ സമുദായത്തിന്റെ എസ്ബിഎസ്പിയും ബിജെപിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് വിഭജന വിഷയത്തില്‍ ഉടക്കി എസ്ബിഎസ്പി സഖ്യംവിട്ടു.

വിജയം ആവര്‍ത്തിക്കുന്ന പാര്‍ട്ടി

വിജയം ആവര്‍ത്തിക്കുന്ന പാര്‍ട്ടി

എസ്ബിഎസ്പി സഖ്യം വിട്ടപ്പോഴും ബിജെപിക്കൊപ്പം ഉറച്ചുനിന്ന സഖ്യകക്ഷിയാണ് അപ്‌നാ ദള്‍. 2014ല്‍ അപ്‌നാ ദള്‍ രണ്ട് ലോക്‌സഭാ സീറ്റില്‍ വിജയിച്ചിരുന്നു. ഇത്തവണയും അതേ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ അവര്‍ക്ക് മന്ത്രിപദവി ന്ല്‍കേണ്ടെന്ന് ബിജെപിയുടെ തീരുമാനം.

കുര്‍മി സമുദായത്തിന്റെ പിന്തുണ

കുര്‍മി സമുദായത്തിന്റെ പിന്തുണ

കുര്‍മി സമുദായത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് അപ്‌നാ ദള്‍. യുപിയിലെ കുര്‍മികള്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ കാരണം അപ്‌ന ദള്‍ എന്‍ഡിഎ സഖ്യത്തിലുണ്ട് എന്നതിനാലാണ്. പക്ഷേ, ബിജെപി ഉയര്‍ന്ന വിജയം നേടിയതോടെ സഖ്യകക്ഷിയെ മറന്നുവെന്നാണ് കുറ്റപ്പെടുത്തല്‍.

ആരോഗ്യസഹമന്ത്രി

ആരോഗ്യസഹമന്ത്രി

ഒന്നാം മോദി സര്‍ക്കാരില്‍ അപ്‌നാ ദള്‍ നേതാവും എംപിയുമായ അനുപ്രിയ പട്ടേല്‍ ആരോഗ്യ സഹമന്ത്രിയായിരുന്നു. ഇത്തവണയും അവര്‍ മന്ത്രിപദവി പ്രതീക്ഷിച്ചു. പക്ഷേ, മോദിയും അമിത് ഷായും തയ്യാറാക്കിയ മന്ത്രിമാരുടെ പട്ടികയില്‍ അനുപ്രിയയുടെ പേരുണ്ടായിരുന്നില്ല.

ബിജെപിയുടെ വാഗ്ദാനം

ബിജെപിയുടെ വാഗ്ദാനം

അപ്‌നാദള്‍ ബിജെപിയില്‍ ലയിച്ചാല്‍ മന്ത്രിപദവി നല്‍കാമെന്നാണ് യുപിയിലെ ബിജെപി നേതാക്കള്‍ അവരെ അറിയിച്ചത്. എന്നാല്‍ എന്തുവന്നാലും ബിജെപിയില്‍ ലയിക്കില്ലെന്ന് അപ്‌നാദള്‍ അധ്യക്ഷനും അനുപ്രിയയുടെ ഭര്‍ത്താവുമായ ആശിഷ് സിങ് വ്യക്തമാക്കി.

പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നു

പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നു

അപ്‌നാ ദളിന് യുപിയില്‍ ശക്തമായ വോട്ടുബാങ്കുണ്ട്. ഞങ്ങളെ വിശ്വസിച്ച് വോട്ട് നല്‍കിയ സമുദായത്തെ ഒരിക്കലും വഞ്ചിക്കില്ല. ബിജെപിയില്‍ ലയിക്കില്ല എന്നാണ് അനുപ്രിയയുടെ നിലപാട്. അതിനെ പിന്തുണയ്ക്കുന്നുവെന്നും ആഷിഷ് സിങ് വ്യക്തമാക്കി.

അപ്‌നാ ദള്‍ പിളര്‍ന്ന നിമിഷം

അപ്‌നാ ദള്‍ പിളര്‍ന്ന നിമിഷം

മുമ്പ് യുപിയിലെ പ്രധാന പാര്‍ട്ടികളില്‍ ഒന്നായിരുന്നു അപ്‌നാദള്‍. 2014ല്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുകയും പിളരുകയുമായിരുന്നു. അനുപ്രിയയുടെ അമ്മ കൃഷ്ണ പട്ടേല്‍ റൊഹാനിയ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതാണ് പിളര്‍പ്പിന് കാരണം.

 പുതിയ പാര്‍ട്ടി രൂപീകരിച്ചു

പുതിയ പാര്‍ട്ടി രൂപീകരിച്ചു

തന്റെ പരാജയത്തിന് കാരണം അനുപ്രിയ ആണെന്ന് അവരുടെ അമ്മ കൃഷ്ണ പട്ടേല്‍ ആരോപിച്ചു. മാത്രമല്ല, അനുപ്രിയയെ അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അതിന് ശേഷമാണ് അനുപ്രിയ അപ്‌നദള്‍ (സോനേലാല്‍) എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമായത്.

 2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ കൃഷ്ണ പട്ടേല്‍ കോടതിയെ സമീപിച്ചു. മാസങ്ങള്‍ നീണ്ട നിയമ നടപടികള്‍ക്ക് ശേഷം കോടതി വിധി അനുപ്രിയക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അവരെ ചേര്‍ത്ത് നിര്‍ത്തിയതും മന്ത്രിപദവി നല്‍കിയതും.

തങ്ങളുടെ കൈ വെട്ടുന്നതിന് തുല്യം

തങ്ങളുടെ കൈ വെട്ടുന്നതിന് തുല്യം

ബിജെപിയില്‍ ലയിക്കുക എന്നത് തങ്ങളുടെ കൈ വെട്ടുന്നതിന് തുല്യമാണെന്ന് അപ്‌നാദള്‍ നേതാക്കള്‍ പ്രതികരിച്ചു. കുര്‍മി സമുദായം തങ്ങളെ വിശ്വസിച്ചാണ് വോട്ട് നല്‍കിയത്. മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ച് ആ വിശ്വാസം നശിപ്പിക്കില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു. ഉത്തര്‍ പ്രദേശില്‍ നിയമസഭയില്‍ ഒമ്പത് അംഗങ്ങളുണ്ട് പാര്‍ട്ടിക്ക്. ലോക്‌സഭയില്‍ രണ്ടുപേരും.

 ഉടക്കി ജെഡിയുവും

ഉടക്കി ജെഡിയുവും

മന്ത്രിപദവിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ സഖ്യകക്ഷിയായ ബിഹാറിലെ ജെഡിയുവും ഉടക്കിയിരിക്കുകയാണ്. ഒരു മന്ത്രിപദവിയാണ് ജെഡിയുവിന് അനുവദിച്ചത്. ഒരു മന്ത്രിപദവി മാത്രമായി ആവശ്യമില്ലെന്നും മോദി മന്ത്രിസഭിയല്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. നിതീഷ് സ്വാര്‍ഥനാണ് എന്നാണ് ബിജെപി നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്.

അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം? രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം? രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്

English summary
Even if staying out of the Modi 2.0 government Apna Dal will not merge with BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X