Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമ ബംഗാളില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്ന് മമത; പദ്ധതികള്‍ ഇങ്ങനെ

കൊല്‍ക്കത്ത: രാജ്യം ഒരു വലിയ തൊഴില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിലും സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയില്‍ മുമ്പെങ്ങും ഇല്ലാത്ത തരത്തില്‍ 24 ശതമാനം തൊഴിലില്ലായ്മ നിരക്ക് നേരിടുമ്പോള്‍ പശ്ചിമബംഗാളില്‍തൊഴിലില്ലായ്മ നിരക്കില്‍ 40 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ഒരു ലക്ഷം തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയിലുടെ സ്വയം സംരംഭകരാകാന്‍ സബ്‌സിഡികളും ലോണുകളും അനുവദിക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

mamata

'ന്ന് അന്താരാഷ്ട്ര യുവജന ദിനമാണ്. പശ്ചിമബംഗാള്‍ യുവജനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. പശ്ചിമ ബംഗാളില്‍ ഒരു പുതിയ കര്‍മസതി പ്രഗല്‍പ എന്ന പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ലക്ഷം യുവാക്കള്‍ക്ക് സ്വയം സംരംഭകരാവുന്നതിനായി ലോണുകളും സബ്‌സിഡ്കളും അനുവദിക്കും,' മമതാ ബാനര്‍ജി പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒരിക്കലും ഇല്ലാത്ത തരത്തില്‍ 24 ശതമാനത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് പശ്ചിമ ബംഗാളില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനമായി കുറയുന്നതെന്നും മമത കൂട്ടി ചേര്‍ത്തു.

മുന്‍കാലങ്ങളിലേതിന് സമാനമായി ബംഗാളിയെ യുവത രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. 'നമ്മുടെ യുവജനതയെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു. അവരാണ് ഭാവി. പുതിയ തലമുറ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകും. അവര്‍ കഴിവുള്ളവരും കഠിനാധ്വാനികളുമാണ്. അവരുടെ സ്വപ്‌നങ്ങള്‍ നാളെ യാഥാര്‍ത്ഥ്യമാവുമെന്നും' മമതാ ബാനര്‍ജി കൂട്ടി ചേര്‍ത്തു.

അതേസമയം രാജ്യത്തെ വിവിധ ജോലികളിലേക്കുള്ള നിയമനം കഴിഞ്ഞ മാസത്തേതിനേക്കാള്‍ വര്‍ധിച്ചുവെന്ന് നിക്രി ജോബ് ഇന്‍ഡെക്‌സ് സൂചിക വ്യക്തമാക്കുന്നു. 2020 ജൂണ്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 1208 ആയിരുന്നുവെങ്കില്‍ ജൂലൈ 20 ലേക്ക് എത്തുമ്പോള്‍ ഇത് 1263 ആയി. ദേശീയ തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് നിയമനങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+