കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്ന് മമത; പദ്ധതികള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യം ഒരു വലിയ തൊഴില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിലും സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയില്‍ മുമ്പെങ്ങും ഇല്ലാത്ത തരത്തില്‍ 24 ശതമാനം തൊഴിലില്ലായ്മ നിരക്ക് നേരിടുമ്പോള്‍ പശ്ചിമബംഗാളില്‍തൊഴിലില്ലായ്മ നിരക്കില്‍ 40 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ഒരു ലക്ഷം തൊഴിലില്ലാത്ത യുവാക്കള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയിലുടെ സ്വയം സംരംഭകരാകാന്‍ സബ്‌സിഡികളും ലോണുകളും അനുവദിക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

mamata

'ന്ന് അന്താരാഷ്ട്ര യുവജന ദിനമാണ്. പശ്ചിമബംഗാള്‍ യുവജനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. പശ്ചിമ ബംഗാളില്‍ ഒരു പുതിയ കര്‍മസതി പ്രഗല്‍പ എന്ന പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ലക്ഷം യുവാക്കള്‍ക്ക് സ്വയം സംരംഭകരാവുന്നതിനായി ലോണുകളും സബ്‌സിഡ്കളും അനുവദിക്കും,' മമതാ ബാനര്‍ജി പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒരിക്കലും ഇല്ലാത്ത തരത്തില്‍ 24 ശതമാനത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് പശ്ചിമ ബംഗാളില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനമായി കുറയുന്നതെന്നും മമത കൂട്ടി ചേര്‍ത്തു.

മുന്‍കാലങ്ങളിലേതിന് സമാനമായി ബംഗാളിയെ യുവത രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. 'നമ്മുടെ യുവജനതയെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു. അവരാണ് ഭാവി. പുതിയ തലമുറ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകും. അവര്‍ കഴിവുള്ളവരും കഠിനാധ്വാനികളുമാണ്. അവരുടെ സ്വപ്‌നങ്ങള്‍ നാളെ യാഥാര്‍ത്ഥ്യമാവുമെന്നും' മമതാ ബാനര്‍ജി കൂട്ടി ചേര്‍ത്തു.

അതേസമയം രാജ്യത്തെ വിവിധ ജോലികളിലേക്കുള്ള നിയമനം കഴിഞ്ഞ മാസത്തേതിനേക്കാള്‍ വര്‍ധിച്ചുവെന്ന് നിക്രി ജോബ് ഇന്‍ഡെക്‌സ് സൂചിക വ്യക്തമാക്കുന്നു. 2020 ജൂണ്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 1208 ആയിരുന്നുവെങ്കില്‍ ജൂലൈ 20 ലേക്ക് എത്തുമ്പോള്‍ ഇത് 1263 ആയി. ദേശീയ തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് നിയമനങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്.

വിമതരെ പൊളിച്ചതിന് പിന്നിൽ അബ്ദുളള കുടുംബവും? സച്ചിന്റെ കയ്യിൽ 55യുപി സീറ്റ്! പിടി മുറുക്കി പ്രിയങ്കവിമതരെ പൊളിച്ചതിന് പിന്നിൽ അബ്ദുളള കുടുംബവും? സച്ചിന്റെ കയ്യിൽ 55യുപി സീറ്റ്! പിടി മുറുക്കി പ്രിയങ്ക

'നൈസായി ദേശാഭിമാനി കൈകഴുകി, എല്ലാം മനോരമയുടെ തലയിൽ'! 'അയ്യോ പാവം സിപിഎമ്മുകാർ', പരിഹസിച്ച് ബൽറാം!'നൈസായി ദേശാഭിമാനി കൈകഴുകി, എല്ലാം മനോരമയുടെ തലയിൽ'! 'അയ്യോ പാവം സിപിഎമ്മുകാർ', പരിഹസിച്ച് ബൽറാം!

'രാമന്‍' വിജയിച്ചു... അതും സ്വകാര്യ മേഖലയില്‍! എന്താണ് രാമന്‍... ആരാണ് സ്‌കൈറൂട്ട്'രാമന്‍' വിജയിച്ചു... അതും സ്വകാര്യ മേഖലയില്‍! എന്താണ് രാമന്‍... ആരാണ് സ്‌കൈറൂട്ട്

English summary
Even india witnessing a high joblessness mamata banerjee claimed unemployment rate reduced in west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X