ശ്രീരാമനാണെങ്കില്‍ പോലും തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ പണം വേണമെന്ന് മുന്‍ ആര്‍എസ്എസ് നേതാവ്!!
Recommended Video

പനാജി: മുന്‍ ആര്‍എസ്എസ് അധ്യക്ഷന്‍ സുഭാഷ് വെലിംഗ്ക്കറുടെ രസികനൊരു പരാമര്‍ശമാണ് ഇപ്പോള്‍ ഗോവയില്‍ വലിയ ചര്‍ച്ചാ വിഷയം. വേറൊന്നുമല്ല, തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രമെന്താണെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ പണം വേണമെന്നും അതില്ലെങ്കില്‍ ഭഗവാന് ശ്രീരാമന് ആണെങ്കില്‍ പോലും ഇക്കാലത്ത് പരാജയപ്പെടുമെന്നാണ് വെലിംഗ്ക്കറുടെ പരാമര്‍ശം. ഗോവ സുരക്ഷ മഞ്ചിന്റെ യൂത്ത് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഇത്തരമൊരു വിചിത്ര വാദം അദ്ദേഹം ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് വിഭാഗങ്ങളെയാണ് രാഷ്ട്രീയക്കാര്‍ തിരഞ്ഞ് പിടിക്കുക. ഒന്ന് പെട്ടെന്ന് പറ്റിക്കാന്‍ സാധിക്കുന്ന നിഷ്കളങ്കനായ യുവാക്കളെയാണ് ഇവര്‍ അന്വേഷിക്കുക. മറ്റൊന്ന് സ്ത്രീകളായിരിക്കും. ഇവര്‍ക്ക് പണമോ മറ്റ് ആഢംബര കാര്യങ്ങളോ ഓഫര്‍ ചെയ്യും. അവരതില്‍ വീണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുകയും ചെയ്യും. തിരഞ്ഞെടുപ്പില്‍ പണം എന്നത് അത്യാവശ്യ ഘടകമാണ്. ഇന്ന് അതില്ലാതെ ആര്‍ക്കും ജയിക്കാന്‍ സാധിക്കും. ശ്രീരാമന് വരെ സ്വന്തം ജയത്തിനായി പണം ചെലവഴിക്കേണ്ടി വരുമെന്നും വെലിംഗ്ക്കര്‍ പറഞ്ഞു. അതേസമയം ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
മറ്റ് പാര്‍ട്ടികളെ പോലെ തന്നെയാണ് ബിജെപിയും. അവര്‍ ജനങ്ങളെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്. മനോഹര്‍ പരീക്കര്‍ അനാരോഗ്യത്താല്‍ രണ്ട് മന്ത്രിമാരെ ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയും ഇതേ അവസ്ഥയിലാണ്. അദ്ദേഹത്തെ എന്തുകൊണ്ട് മാറ്റുന്നില്ല. ഇവര്‍ക്കൊക്കെ യുഎസ്സിലെ ആശുപത്രികളില്‍ ചികിത്സ തേടുന്നത് വലിയ കാര്യമാണ്. എന്തുകൊണ്ടാണ് ഇവര്‍ സ്വദേശത്തെ ആശുപത്രികളില്‍ ചികിത്സ തേടാത്തത്. രാജ്യത്തുള്ള ജനങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായി അയക്കുകയും ചെയ്യുന്നത് തെറ്റായ കാര്യമാണെന്നും വെലിംഗ്ക്കര്‍ പറയുന്നു. അതേസമയം രാഷ്ട്രീയത്തിലിറങ്ങിയതോടെ പരീക്കറുടെയും ശ്രീപാദ് നായിക്കിന്റെയും രാഷ്ട്രീയം മാറിയെന്നും അദ്ദേഹം പറയുന്നു. വെലിംഗ്ക്കര്‍ ഇരുവരുടെയും രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications