കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമനാണെങ്കില്‍ പോലും തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ പണം വേണമെന്ന് മുന്‍ ആര്‍എസ്എസ് നേതാവ്!!

Google Oneindia Malayalam News

Recommended Video

cmsvideo
മുന്‍ RSS നേതാവിന്റെ രസികൻ പരാമർശം | Oneindia Malayalam

പനാജി: മുന്‍ ആര്‍എസ്എസ് അധ്യക്ഷന്‍ സുഭാഷ് വെലിംഗ്ക്കറുടെ രസികനൊരു പരാമര്‍ശമാണ് ഇപ്പോള്‍ ഗോവയില്‍ വലിയ ചര്‍ച്ചാ വിഷയം. വേറൊന്നുമല്ല, തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രമെന്താണെന്ന് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ പണം വേണമെന്നും അതില്ലെങ്കില്‍ ഭഗവാന്‍ ശ്രീരാമന്‍ ആണെങ്കില്‍ പോലും ഇക്കാലത്ത് പരാജയപ്പെടുമെന്നാണ് വെലിംഗ്ക്കറുടെ പരാമര്‍ശം. ഗോവ സുരക്ഷ മഞ്ചിന്റെ യൂത്ത് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഇത്തരമൊരു വിചിത്ര വാദം അദ്ദേഹം ഉന്നയിച്ചത്.

1

തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് വിഭാഗങ്ങളെയാണ് രാഷ്ട്രീയക്കാര്‍ തിരഞ്ഞ് പിടിക്കുക. ഒന്ന് പെട്ടെന്ന് പറ്റിക്കാന്‍ സാധിക്കുന്ന നിഷ്‌കളങ്കനായ യുവാക്കളെയാണ് ഇവര്‍ അന്വേഷിക്കുക. മറ്റൊന്ന് സ്ത്രീകളായിരിക്കും. ഇവര്‍ക്ക് പണമോ മറ്റ് ആഢംബര കാര്യങ്ങളോ ഓഫര്‍ ചെയ്യും. അവരതില്‍ വീണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുകയും ചെയ്യും. തിരഞ്ഞെടുപ്പില്‍ പണം എന്നത് അത്യാവശ്യ ഘടകമാണ്. ഇന്ന് അതില്ലാതെ ആര്‍ക്കും ജയിക്കാന്‍ സാധിക്കും. ശ്രീരാമന്‍ വരെ സ്വന്തം ജയത്തിനായി പണം ചെലവഴിക്കേണ്ടി വരുമെന്നും വെലിംഗ്ക്കര്‍ പറഞ്ഞു. അതേസമയം ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

മറ്റ് പാര്‍ട്ടികളെ പോലെ തന്നെയാണ് ബിജെപിയും. അവര്‍ ജനങ്ങളെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്. മനോഹര്‍ പരീക്കര്‍ അനാരോഗ്യത്താല്‍ രണ്ട് മന്ത്രിമാരെ ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയും ഇതേ അവസ്ഥയിലാണ്. അദ്ദേഹത്തെ എന്തുകൊണ്ട് മാറ്റുന്നില്ല. ഇവര്‍ക്കൊക്കെ യുഎസ്സിലെ ആശുപത്രികളില്‍ ചികിത്സ തേടുന്നത് വലിയ കാര്യമാണ്. എന്തുകൊണ്ടാണ് ഇവര്‍ സ്വദേശത്തെ ആശുപത്രികളില്‍ ചികിത്സ തേടാത്തത്. രാജ്യത്തുള്ള ജനങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായി അയക്കുകയും ചെയ്യുന്നത് തെറ്റായ കാര്യമാണെന്നും വെലിംഗ്ക്കര്‍ പറയുന്നു. അതേസമയം രാഷ്ട്രീയത്തിലിറങ്ങിയതോടെ പരീക്കറുടെയും ശ്രീപാദ് നായിക്കിന്റെയും രാഷ്ട്രീയം മാറിയെന്നും അദ്ദേഹം പറയുന്നു. വെലിംഗ്ക്കര്‍ ഇരുവരുടെയും രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു.

റാഫേലില്‍ സര്‍ക്കാരിന് കുരുക്ക്... പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കരാറിനെ എതിര്‍ത്തിരുന്നുറാഫേലില്‍ സര്‍ക്കാരിന് കുരുക്ക്... പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കരാറിനെ എതിര്‍ത്തിരുന്നു

ജയിച്ചാല്‍ കേന്ദ്രമന്ത്രി, തോറ്റാല്‍ ഗവര്‍ണര്‍; തേറമ്പില്‍ രാമകൃഷ്ണന്‍ ബിജെപിയിലേക്കെന്ന്, മറുപടിജയിച്ചാല്‍ കേന്ദ്രമന്ത്രി, തോറ്റാല്‍ ഗവര്‍ണര്‍; തേറമ്പില്‍ രാമകൃഷ്ണന്‍ ബിജെപിയിലേക്കെന്ന്, മറുപടി

English summary
even lord ram would have to spent money to get elected fomer rss leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X