പാകിസ്താൻ വരെ ഇന്ത്യയേക്കാൾ മികച്ച രീതിയിൽ കൊവിഡിനെ കൈകാര്യം ചെയ്തുവെന്ന് രാഹുൽ ഗാന്ധി
ദില്ലി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ജിഡിപി 10.3 ശതമാനത്തോളം താഴെപ്പോകും എന്നുളള ഐഎംഎഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രഗംത്ത് വന്നിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മികച്ച നേട്ടമെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. 2020 മുതല്‍ 21 വരെ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മ്യാന്മര്, നേപ്പാള്‍, ചൈന, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രവചിക്കുന്ന ഐഎംഎഫിന്റെ ചാര്‍ട്ടും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഐഎംഎഫ് പട്ടികപ്പെടുത്തിയിട്ടുളള രാജ്യങ്ങളില്‍ മൊത്ത ആഭ്യന്തര ഉദ്പാദനത്തില്‍ മറ്റെല്ലാ രാജ്യങ്ങളേക്കാളും തിരിച്ചടിയാണ് ഇന്ത്യ നേരിടുക എന്നാണ് പ്രവചനം. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു മികച്ച നേട്ടം. പാകിസ്താനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ആളോഹരി ജിഡിപിയുടെ കാര്യത്തില്‍ ബംഗ്ലാദേശിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടിയും കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ കടന്നാക്രമിച്ചു. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ 6 വര്‍ഷത്തെ വിദ്വേഷ പൂര്‍ണമായ സാംസ്ക്കാരിക ദേശീയതയുടെ മികച്ച ഫലം എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബംഗ്ലാദേശ് പോലും ഇന്ത്യയെ മറികടക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്. 2021ല്‍ ഇന്ത്യ 8.8 ശതമാനം വളര്‍ച്ചയോടെ തിരിച്ചെത്തും എന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications