കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താൻ വരെ ഇന്ത്യയേക്കാൾ മികച്ച രീതിയിൽ കൊവിഡിനെ കൈകാര്യം ചെയ്തുവെന്ന് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ജിഡിപി 10.3 ശതമാനത്തോളം താഴെപ്പോകും എന്നുളള ഐഎംഎഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രഗംത്ത് വന്നിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മികച്ച നേട്ടമെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. 2020 മുതല്‍ 21 വരെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രവചിക്കുന്ന ഐഎംഎഫിന്റെ ചാര്‍ട്ടും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

rg

ഐഎംഎഫ് പട്ടികപ്പെടുത്തിയിട്ടുളള രാജ്യങ്ങളില്‍ മൊത്ത ആഭ്യന്തര ഉദ്പാദനത്തില്‍ മറ്റെല്ലാ രാജ്യങ്ങളേക്കാളും തിരിച്ചടിയാണ് ഇന്ത്യ നേരിടുക എന്നാണ് പ്രവചനം. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു മികച്ച നേട്ടം. പാകിസ്താനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കൊവിഡിനെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ആളോഹരി ജിഡിപിയുടെ കാര്യത്തില്‍ ബംഗ്ലാദേശിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടിയും കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ കടന്നാക്രമിച്ചു. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ 6 വര്‍ഷത്തെ വിദ്വേഷ പൂര്‍ണമായ സാംസ്‌ക്കാരിക ദേശീയതയുടെ മികച്ച ഫലം എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബംഗ്ലാദേശ് പോലും ഇന്ത്യയെ മറികടക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്. 2021ല്‍ ഇന്ത്യ 8.8 ശതമാനം വളര്‍ച്ചയോടെ തിരിച്ചെത്തും എന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു.

Recommended Video

cmsvideo
Rahul Gandhi trolled modi for claiming oxygen from wind turbain | Oneindia Malayalam

English summary
Even Pakistan and Afghanistan handled Covid better than India, Rahul Gandhi slams centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X