കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന് പോലും കുറ്റകൃത്യങ്ങളില്ലാത്ത രാജ്യമുണ്ടാക്കാനാവില്ല,വിചിത്ര വാദവുമായി എംഎല്‍എ

Google Oneindia Malayalam News

ലഖ്‌നൗ: ഉന്നാവോ പീഡനത്തിലെ പെണ്‍കുട്ടിയെ പ്രതികള്‍ തീക്കൊളുത്തിയ സംഭവത്തില്‍ വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് എംഎല്‍എ രണ്‍വേന്ദ്ര പ്രതാപ് സിംഗ്. സാക്ഷാല്‍ ശ്രീരാമന് പോലും നൂറ് ശതമാനം കുറ്റകൃത്യങ്ങളിലാത്ത രാജ്യം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് പ്രസ്താവന. യുപിയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞ് വരികയാണ്. ക്രിമിനലുകള്‍ക്ക് പണ്ടത്തെ പോലെ ഇപ്പോഴാരും രാഷ്ട്രീയ അഭയം നല്‍കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

1

ഉന്നാവോ സംഭവം സംഭവിച്ച് പോയി. ശ്രീരാമന് പോലും ഇന്നത്തെ കാലത്ത് കുറ്റകൃത്യങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല. പക്ഷേ ഒരു കാര്യം ഉറപ്പ് പറയാം. ഒരു കുറ്റകൃത്യം സംഭവിച്ചാല്‍ കുറ്റവാളി തീര്‍ച്ചയായും ജയിലില്‍ പോകും. ഉത്തര്‍പ്രദേശില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും പ്രതാപ് സിംഗ് പറഞ്ഞു. അതേസമയം ഇന്ന് രാവിലെ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തീക്കൊളുത്തിയത്.

യുവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷമാണ് തീക്കൊളുത്തിയത്. യുവതി കേസിന്റെ വാദത്തിനായി റായ്ബറേലിയിലേക്കുള്ള യാത്രയിലായിരുന്നു. തീവെച്ച ശേഷം ഇവര്‍ ഒരു കിലോ മീറ്ററോളം ഓടിയെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ ദൃക്‌സാക്ഷികളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് ഇവരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്. ഇവരെ പിന്നീട് ലഖ്‌നൗ സിവില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.

അതേസമയം യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെ സഫ്തര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനമാര്‍ഗമാണ് മാറ്റിയത്. ഇവരുടെ ശരീരത്തില്‍ 90 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അടുത്ത 48 മുതല്‍ 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുറത്തിറങ്ങി, പിന്നാലെ കേന്ദ്രത്തിന് അടിയോടടി, ധനമന്ത്രിക്കും പരിഹാസം, ട്രെന്‍ഡിംഗായി ചിദംബരം!!പുറത്തിറങ്ങി, പിന്നാലെ കേന്ദ്രത്തിന് അടിയോടടി, ധനമന്ത്രിക്കും പരിഹാസം, ട്രെന്‍ഡിംഗായി ചിദംബരം!!

English summary
even ram cant guarantee 100 percent crime free state says up mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X