കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ ഒരാഴ്ചയില്‍ ലോകത്തെ ഒരോ അഞ്ചില്‍ ഒന്ന് കൊവിഡ് മരണവും ഇന്ത്യയില്‍ നിന്നെന്ന് കണക്കുകള്‍

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസ് വ്യാപനത്തിന്‍റെ തോതിലും മരണ നിരക്കിലും മറ്റേത് രാജ്യങ്ങളേക്കാളും മുന്നിലാണ് ഇന്ത്യയിപ്പോള്‍. ബുധനാഴ്ച മാത്രം രാജ്യത്ത് പുതിയ 89706 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 4,370,128 ആയി. ‌ 73,912 മരണങ്ങളും ഇന്ത്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ലോകത്തെ അഞ്ചില്‍ ഓരോ മരണവും ഇന്ത്യയില്‍ നിന്നുള്ളതാണ്.

സെപ്റ്റംബർ 9 ലെ കണക്കനുസരിച്ച് ലോകത്താകമാനം 9 ലക്ഷത്തോളം പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഏപ്രിൽ പകുതിയിലാണ് ഏറ്റവും കൂടുതൽ ശരാശരി ദൈനംദിന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആ കാലയളവിൽ പ്രതിദിനം 7,000 ൽ അധികം ആളുകളാണ് ലോകമെമ്പാടും മരിച്ചത്. കോവിഡ് -19 ദൈനംദിന മരണങ്ങളുടെ രണ്ടാമത്തെ തരംഗം ഉണ്ടാവുമ്പോള്‍ അത് കൂടുതല്‍ മാരകകരമാവുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 coranvirus

ഏഴ് ദിവസത്തെ ദൈനംദിന മരണത്തിന്റെ ശരാശരി കണക്കുകൾ കാണിക്കുന്നത് ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിനുശേഷം മെയ്, ജൂൺ മാസങ്ങളിൽ ആഗോള ദൈനംദിന മരണങ്ങൾ 4,500 ആയി കുറഞ്ഞു എന്നാണ്. എന്നാൽ ജൂലൈ മുതൽ മരണങ്ങൾ വീണ്ടും ഉയരാൻ തുടങ്ങി. ഓഗസ്റ്റ് മധ്യത്തിൽ ആഗോള ശരാശരി ദൈനംദിന മരണങ്ങൾ 6,000 കവിഞ്ഞു.

എന്നിരുന്നാലും, സെപ്റ്റംബർ ആദ്യ വാരത്തിൽ, ദിവസേനയുള്ള മരണങ്ങൾ അല്പം കുറഞ്ഞുവെങ്കിലും പ്രതിദിനം 5,000 മരണങ്ങളിൽ കൂടുതലാണ് ഉള്ളത്. മാർച്ച് പകുതിയോടെ യൂറോപ്പ് കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ഏഷ്യയെ മറികടന്നു. ഇറ്റലി, സ്‌പെയിൻ, യുകെ എന്നിവ ആഗോള ഹോട്ട്‌സ്‌പോട്ടുകളായി മാറി. ജൂലൈ മുതൽ, തെക്കേ അമേരിക്കയും ഏഷ്യയും യൂറോപ്പിനെ മറികടന്ന് ദൈനംദിന മരണങ്ങളുടെ എണ്ണത്തിൽ മുന്നിലെത്തി. ദ

ഇന്ത്യയിലേക്ക് വരുമ്പോള്‍ 4,039 കൊറോണ വൈറസ് കേസുകളാണ് ദില്ലിയില്‍ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ദില്ലിയിൽ പ്രതിദിന കോവിഡ് -19 എണ്ണം 4,000 കടക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ജൂൺ 26 ന് 3,460 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായിരുന്നു ദില്ലിയിലെ ഇതുവരേയുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ.

Recommended Video

cmsvideo
Venazeula will test Russian vaccine in election candidates | Oneindia Malayalam

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പേരാണ് ദില്ലിയിൽ കൊറോണ വൈറസ് മൂലം മരിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് മരണസംഖ്യ 4,638 ആയി. ദില്ലിയിൽ നിലവിൽ മരണനിരക്ക് 2.31 ശതമാനമാണ്.തമിഴ്നാട്ടിൽ 5584 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 78 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ‌

'ഹാരിസും സീരിയല്‍ നടിയും വേണ്ടപ്പെട്ടവര്‍': റംസിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍'ഹാരിസും സീരിയല്‍ നടിയും വേണ്ടപ്പെട്ടവര്‍': റംസിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍

 ' ഞാന്‍ അമ്മച്ചിയെ കൊണ്ടു' എന്ന് ബന്ധുവിന് കുറിപ്പ്; 92 കാരിയെ കൊലപ്പെടുത്തി‌യ 69 കാരന്‍ പിടിയില്‍ ' ഞാന്‍ അമ്മച്ചിയെ കൊണ്ടു' എന്ന് ബന്ധുവിന് കുറിപ്പ്; 92 കാരിയെ കൊലപ്പെടുത്തി‌യ 69 കാരന്‍ പിടിയില്‍

English summary
every fifth Coronavirus death on this world is from India says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X