കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ രാജ്യത്തിന്‍റെ അഭിമാനം; ഇത് ഭീകരര്‍ക്ക് പലിശ സഹിതം തിരിച്ചടി നല്‍കുന്ന പുതിയ ഇന്ത്യ; മോദി

Google Oneindia Malayalam News

ചെന്നൈ; വ്യോമാസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഓരോ ഇന്ത്യക്കാരന്‍റെയും അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് മുഴുവന്‍ മാതൃകയായ അഭിനന്ദന്‍ വര്‍ധമാന്‍ തമഴിനാട്ടുകാരന്‍ അണെന്നതിലും അഭിമാനമുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

<strong>ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും</strong>ധീരപോരാളിയെ വരവേല്‍ക്കാന്‍ രാജ്യം വാഗാ അതിര്‍ത്തിയിലേക്ക്; അഭിനന്ദന്‍ ഇന്നെത്തും

2004 മുതല്‍ 2014 വരെ രാജ്യത്ത് നിരവധി ഭീകരാക്രമണങ്ങളുണ്ടായി. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മുബൈ ഭീകരാക്രമണത്തില്‍ പോലും യാതൊരു നടപടിയും എടുത്തിട്ടില്ല. പക്ഷെ ഉറി ഭീകരാക്രമണം നടന്നപ്പോള്‍ ധീരരായ നമ്മുടെ സൈനികള്‍ എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടുവെന്നും മോദി പറഞ്ഞു.

modi

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും സൈന്യം ചെയ്തത് നാം കണ്ടു. നമ്മുടെ രാജ്യത്തെ സേവിക്കുന്ന ഓരോരുത്തരേയും ഞാന്‍ സല്യൂട്ട് ചെയ്യുകയാണ്. അവരുടെ ജാഗ്രതായാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നത്. ഇത് പുതിയ ഇന്ത്യയാണ്. ഭീകരര്‍ വരുത്തിവെച്ച നഷ്ടങ്ങള്‍ക്ക് പലിശ സഹിതം തിരികെ കൊടുക്കുന്ന പുതിയ ഇന്ത്യയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാർത്താണ്ഡം, പാര്‍വതിപുരം ഉള്‍പ്പെടെ 40000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് മോദി കന്യാകുമാരിയില്‍ എത്തിയത്. ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിന് പുറമെ നിശ്ചയിച്ചിരുന്ന ബിജെപി പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.

English summary
Every Indian Proud Of Air Force Pilot Abhinandan Varthaman, Says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X