'എല്ലാ ഭാഷയും ആദരിക്കപ്പെടേണ്ടത്'; ഹിന്ദി ഭാഷാ വിവാദത്തിൽ അമിത് ഷായെ തള്ളി മോദി
ദില്ലി; ബി ജെ പി എല്ലാ ഭാഷകളേയും ഒരുപോലെ കാണുന്നുവെന്നും പ്രാദേശിക ഭാഷകൾ ഭാരതത്തിന്റെ ആത്മാവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അതിനെ ചൊല്ലി ചിലർ വിവാദമുണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ ജയ്പുരിൽ നടക്കുന്ന ബി ജെ പി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

'ഭാഷാടിസ്ഥാനത്തിൽ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെ്. ഭാഷ, സാംസ്കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്', പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക ഭാഷകളോടുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും മോദി പറഞ്ഞു.
വ്യത്യസ്ത സംസ്ഥാനക്കാർ ഇംഗ്ലീഷിൽ അല്ല ഹിന്ദിയിലാണ് സംസാരിക്കേണ്ടത് എന്നായിരുന്നു നേരത്തേ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു പാർലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിലെ ഷായുടെ വാക്കുകൾ. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കെതിരായ ആക്രമണമാണെന്നായിരുന്നു പ്രതിപക്ഷം ഷായുടെ പരമാർശത്തിനെതിരെ പ്രതികരിച്ചത്. ബി ജെ പി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.
അടുത്ത 25 വർഷത്തേക്ക് ബിജെപിയുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കാനുള്ള സമയം; നരേന്ദ്ര മോദി
ദില്ലി; ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാരിന്റെ എട്ട് വർഷങ്ങൾ രാജ്യത്തിന്റെ വികസനം, സാമൂഹിക നീതി, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചുവെന്ന് നരേന്ദ്രമോദി. രാജസ്ഥാനിലെ ജയ്പുരിൽ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ചെറുകിട കർഷകരുടെയും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും പ്രതീക്ഷകൾ സാക്ഷാത്കരിച്ച എട്ട് വർഷമാണ് കടന്നുപോയത്. അടുത്ത 25 വർഷത്തേക്ക് ബി ജെ പിയുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ
സർക്കാരിന്റെ ക്ഷേമ നടപടികളിൽ നിന്ന് ദരിദ്രരും അർഹതയുള്ളവരുമായ ഒരു ഗുണഭോക്താവും പുറത്താകുന്നില്ലെന്ന് പാർട്ടി നേതാക്കൾ ഉറപ്പാക്കണം.ഇതിനായി പ്രചരണങ്ങൾ ആരംഭിക്കണം. ലോകം ഇന്ന് വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യയിൽ ജനങ്ങൾക്ക് ബി ജെ പിയോട് പ്രത്യേക സ്നേഹമുണ്ട്. രാജ്യത്തെ ജനങ്ങൾ വലിയ വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ബി ജെ പിയെ ഉറ്റുനോക്കുന്നത്. 2014ന് ശേഷം ബി ജെ പി ജനങ്ങളെ നിരാശയിൽ നിന്ന് കരകയറ്റി. രാജ്യത്തെ ജനങ്ങളുടെ ഈ പ്രതീക്ഷയും അഭിലാഷങ്ങളും ബി ജെ പിയുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ്, മോദി പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യം അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ സജ്ജമാക്കുകയാണ്. അടുത്ത 25 വർഷത്തേക്കുള്ള ബി ജെ പിയുടെ ലക്ഷ്യങ്ങളും തയ്യാറാക്കാനുള്ള സമയമാണിത്, മോദി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾക്കെതിരേയു മോദി രംഗത്തെത്തി. ചില രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി വിഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. രാജ്യത്തിന്റെ വികസന പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തും. എന്നാൽ നിങ്ങൾ അതിൽ ഉറച്ച് നിൽക്കുക തന്നെ വേണമെന്നും മോദി പ്രവർത്തകരോട് പറഞ്ഞു.
Recommended Video
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications