കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രഫണ്ട് വിഷയം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ, ബിജെപി നേതാക്കള്‍ ഉറങ്ങുകയായിരുന്നോ?

Google Oneindia Malayalam News

ബെംഗളൂരു: ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി. കര്‍ണാടകത്തിന് നല്‍കിയിട്ടുള്ള കേന്ദ്രഫണ്ട് സംബന്ധിച്ച് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രി മറുപടിയുമായി രംഗത്തെത്തുന്നത്. കേന്ദ്രഫണ്ടില്‍ അനുവദിച്ച ഓരോ രൂപയും കര്‍ണാടകത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിച്ചുവെന്നും സിദ്ധരാമയ്യ മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസഹായം വിനിയോഗിച്ചതിന്റെ കണക്കുകള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാറിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അതേക്കുറിച്ച് അറിയാമെന്നും സിദ്ധരാമയ്യ വ്യക്തമാക്കുന്നു. ഞായറാഴ്ചയാണ് അമിത് ഷായുടെ പ്രസ്താവനക്കുള്ള മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തുന്നത്.

<strong>എന്‍ജിഒയുടെ പേരില്‍ കേന്ദ്രഫണ്ട് തട്ടിച്ചു, ടീസ്ത സെതല്‍വാദിനെതിരെ കേസ്, അറസ്റ്റുണ്ടാവും!!</strong>എന്‍ജിഒയുടെ പേരില്‍ കേന്ദ്രഫണ്ട് തട്ടിച്ചു, ടീസ്ത സെതല്‍വാദിനെതിരെ കേസ്, അറസ്റ്റുണ്ടാവും!!

കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകത്തിന് നല്‍കുന്ന കേന്ദ്രഫണ്ട് 88,583 കോടിയില്‍ നിന്ന് 2,19,506 കോടിയായി ഉയര്‍ത്തിയെന്നും വിവിധ കേന്ദ്രപദ്ധതികള്‍ അനുവദിച്ചുവെന്നും ബിജെപി തലവന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ചെലവഴിച്ച കേന്ദ്രഫണ്ടുകളുടെ വിശദമായ കണക്കുകള്‍ മുഖ്യമന്ത്രിയോട് അമിത് ഷാ ആവശ്യപ്പെടുകയായിരുന്നു. ട്വീറ്റിലാണ് സിദ്ധരാമയ്യ മറുപടി നല്‍കിയത്.

-siddaramaiah

ആ പണം എവിടെപ്പോയി? സംസ്ഥാനത്തെ ജലസേചനത്തിനും സ്കൂളൂകള്‍, ആശുപത്രികള്‍, റോഡ്- ഹൈവേ, റെയില്‍വേ ലൈനുകള്‍, കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ്, കാര്‍ഷിക വായ്പ, ലോണ്‍ എഴുതിത്തള്ളല്‍ എന്നിങ്ങനെ ചെലവഴിച്ചുവെന്നും സിദ്ധരാമയ്യ ട്വീറ്റില്‍ കുറിച്ചു. ചെലവഴിച്ച ഓരോ രൂപയുടേയും കണക്കുകള്‍ നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാറിന് ഇതേക്കുറിച്ച് അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഈ ഫണ്ടുകള്‍ ഒന്നും പ്രത്യേക കര്‍ണാടകയ്ക്കുള്ള സ്പെഷ്യല്‍ ഫണ്ടുകള്‍ ആയിരുന്നില്ലെന്നും ഇതെല്ലാം സംസ്ഥാന ബജറ്റില്‍ അനുവദിച്ച തുകയായിരുന്നുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

15ഓളം നിയമസഭാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ബിജെപി ഉറങ്ങുകയായിരുന്നോ? ഫണ്ടുകള്‍ ചെലവഴിച്ചതിന്റെ ഓരോ കണക്കുകളും നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് ചര്‍ച്ച ചെയ്യപ്പെടുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതിനാല്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു. കള്ളങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശരികളാവില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നു.

English summary
Responding to BJP chief Amit Shah's demands that the Karnataka government give an audit of Central aid provided to the state, Chief Minister Siddaramaiah on Sunday said that every rupee of the Central aid to the state for the last five years had been accounted for before the Assembly with Leader of Opposition Jagadish Shettar being aware of it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X