Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായെന്ന്... അപ്പോള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും?

അഹമ്മദാബാദ്: ലോകത്ത് എല്ലാ മനുഷ്യരും ജനിക്കുന്നത് ഹിന്ദുക്കളായിട്ടാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും ? എന്നാല്‍ ഒരാള്‍ പറയുന്നത് അങ്ങനെയാണ്. ആരാണ് അങ്ങനെ പറഞ്ഞതെന്നല്ലേ... സ്വാമി സദാനന്ദ സരസ്വതി.

ദ്വാരക ശക്തിപീഠാധിപതിയാണ് സ്വാമി സദാനന്ദ സരസ്വതി. ഇന്ത്യയിലെ ഭൂരിപക്ഷം അന്യമതസ്തരും മതപരിവര്‍ത്തനത്തിന്റെ ഇരകളാണെന്നും അദ്ദേഹം പറയുന്നു.

Swamy Sadananda Saraswati

ഓരോ കുട്ടിയും ജനിക്കുന്നത് ഹിന്ദു ആയിട്ടാണ്. ലോകമാണ് എല്ലാവര്‍ക്കും മതം നല്‍കുന്നത്. ഇക്കാര്യം വേദങ്ങളില്‍ പറയുന്നുണ്ട്. എല്ലാവ മനുഷ്യനും സനാതനി ആയിട്ടാണ് ജനിക്കുന്നത്- സ്വാമി പറയുന്നു.

ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിന്റെ ഇരകളാണെന്നാണ് സദാനന്ദ സരസ്വതി പറയുന്നത്. മറ്റ് മതങ്ങള്‍ അതിന്റെ ഗുണഭോക്താക്കളാണെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും ഗുജറാത്ത് മന്ത്രിമാരായ സൗരഭ് പട്ടേലും പ്രദീപ്‌സിങ് ജഡേജയും ഒക്കെ പങ്കെടുത്ത പരിപാടിയില്‍ ആയിരുന്നു സ്വാമിയുടെ അഭിപ്രായ പ്രകടനം.

പതിനയ്യായിരത്തിലധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു വേദി. പുന:മതപരിവര്‍ത്തനത്തോടുള്ള മാധ്യമങ്ങളുടെ സമീപനത്തേയും സ്വാമി ചോദ്യം ചെയ്തു.

പാവപ്പെട്ട ആദിവാസികളെ വലിയ രീതിയില്‍ മതം മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ആ വിധി അവര്‍ക്ക് സ്വീകരിക്കേണ്ടി വരികയായിരുന്നു. ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ പുതുതലമുറയുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+