പോലിസ് സ്‌റ്റേഷനില്‍ 3 മുസ്ലീങ്ങള്‍ വേണം
ലഖ്‌നൊ: മുസ്ലീങ്ങള്‍ക്കായി പ്രത്യേക കോടതി വേണമെന്ന് വാദിച്ച് കൈയടി നേടിയ കേന്ദ്രമന്ത്രിക്ക് പിറകെ വര്‍ഗ്ഗീയ രാഷ്ട്രീയവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും രണ്ടോ മൂന്നോ മുസ്ലീം പോലിസുകാര്‍ വേണമെന്നാണ് നേതാവിന്റെ ആവശ്യം. സംസ്ഥാന ഡിജിപിയോട് തന്നെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
ബിജെപിയും ആര്‍എസ്എസും സംസ്ഥാനത്തെ കലാപമുണ്ടാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മീററ്റില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങള്‍. കലാപത്തിന് ഉത്തരവാദികള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അവരെ അഴിക്കുള്ളിലാക്കുക തന്നെ ചെയ്യും.

തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് മീററ്റില്‍ നടക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഈ അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട-മുന്‍ യുപി മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി എംഎല്‍എ സംഗീത് സോമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് മീററ്റില്‍ വീണ്ടും അക്രമസംഭവങ്ങള്‍ പൊട്ടിപുറപ്പെട്ടത്.
മുസ്ലീം കോടതി, മുസ്ലീം ജഡ്ജി, മുസ്ലീം പോലിസ് എന്നിവ വന്നാല്‍ രണ്ടു പേരുടെയും തര്‍ക്കം തീര്‍ക്കാന്‍ ക്രിസ്ത്യന്‍ ജഡ്ജി, ക്രിസ്ത്യന്‍ കോടതി, ക്രിസ്ത്യന്‍ പോലിസ് എന്നിവ വേണ്ടി വരും എന്നാണ് വിമര്‍ശകരുടെ വാദം. പോലിസ് പോലിസാണ് അത് ഹിന്ദുവായാലും ക്രിസ്ത്യനായാലും മുസ്ലീമായാലും.


Click it and Unblock the Notifications