കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022ല്‍ രാജ്യത്ത് ഭവനരഹിതരുണ്ടാവില്ല, അടുത്ത വര്‍ഷം മാത്രം രണ്ടു കോടി വീടുകള്‍

നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മിച്ച് നല്‍കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: ബജറ്റില്‍ ഗ്രാമീണ മേഖലയ്ക്കും നിര്‍മാണ മേഖലയ്ക്കും ഒരുപോലെ ജനപ്രിയമാകുന്ന പദ്ധതികളാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. 2022ഓടെ രാജ്യത്ത് ഭവനരഹിതരുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അടുത്ത വര്‍ഷം മാത്രം രണ്ടുപേര്‍ക്ക് വീടുകള്‍ വച്ച് നല്‍കുമെന്നും അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിച്ചു.

1

നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മിച്ച് നല്‍കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനമെന്നും ഇതിനായിട്ടാണ് ബജറ്റില്‍ ഇത് സംബന്ധിച്ച് പദ്ധതികള്‍ ഉള്‍പ്പെടുത്തിയതെന്ന് ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയില്‍ അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് 51 ലക്ഷം വീടുകള്‍ നിര്‍മിക്കും.

2

ദേശീയ ഭവനനിര്‍മാണ പദ്ധതികള്‍ പ്രകാരം നഗരപ്രദേശങ്ങളില്‍ 37 ലക്ഷം വീടുകളും നിര്‍മിക്കും. പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി, ഭീമ യോജന പദ്ധതികള്‍ എല്ലാ പാവപ്പെട്ടവര്‍ക്കും തുടര്‍ന്നും ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗര-ഗ്രാമീണ പ്രദേശങ്ങളിലെ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് 5750 കോടിയാണ് വകയിരുത്തിയത്. സ്വച്ഛഭാര പദ്ധതി പ്രകാരം രാജ്യത്ത് ആറു കോടി ശൗചാലയങ്ങള്‍ നിര്‍മിക്കാനും, അടുത്ത വര്‍ഷം മാത്രം രണ്ടു കോടി ശൗചാലങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

English summary
every poor have a house by 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X