കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരയ്ക്ക്, ആര് ആർക്ക് വോട്ട് ചെയ്തെന്നും അറിയാമെന്ന് ബിജെപി നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
Haryana MLA Bakshish Singh Virk is 'Most Honest Man in BJP' says rahul gandhi | Oneindia Malayalam

ദില്ലി: വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരയ്‌ക്കെന്ന് ബിജെപി സ്ഥാനാര്‍ത്ഥി. ഹരിയാനയിലെ അസന്ദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബക്ഷിഷ് സിംഗ് വിര്‍ക് ആണ് വിവാദ പരാമര്‍ശം നടത്തി വെട്ടിലായിരിക്കുന്നത്. അസന്ദിലെ സിറ്റിംഗ് എംഎല്‍എ കൂടിയായ വിര്‍കിന്റെ വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പുറത്ത് വിട്ടു. ബിജെപിയിലെ ഏറ്റവും സത്യസന്ധനായ ആള്‍ എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

പാര്‍ട്ടി അണികള്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിവാദ പരാമര്‍ശം നടത്തിയത്. ഏത് ബട്ടണില്‍ കുത്തിയാലും വോട്ട് ബിജെപിക്ക് പോകുമെന്ന് മാത്രമല്ല, ആര് ആര്‍ക്ക് വോട്ട് ചെയ്തു എന്നതും തങ്ങള്‍ക്ക് അറിയാനാകും എന്നും ബക്ഷിഷ് സിംഗ് വിര്‍ക് അവകാശപ്പെടുകയുണ്ടായി.

bjp

'മോദിജിയും മനോഹര്‍ലാല്‍ ജിയും വലിയ ബുദ്ധിമാന്‍മാരാണ്. അതുകൊണ്ട് നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്താലും അത് ബിജെപിക്കേ പോകൂ. യന്ത്രത്തിലെ ആ ഭാഗം തങ്ങള്‍ ശരിയാക്കിയിട്ടുണ്ടെന്നും' ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോടെ വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട് ബക്ഷിഷ് രംഗത്ത് വന്നിട്ടുണ്ട്. താന്‍ വോട്ടിംഗ് മെഷീനുകളെ കുറിച്ച് പറഞ്ഞിട്ടേ ഇല്ലെന്നും തനിക്ക് ഇവിഎമ്മിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും വിശ്വാസമുണ്ടെന്നും ബക്ഷിഷ് പറഞ്ഞു. ബക്ഷിഷിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

ബക്ഷിഷിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ ഭരണ കക്ഷിയായ ബിജെപി വോട്ടിംഗ് യന്ത്രങ്ങലില്‍ തിരിമറി നടത്തുന്നതായുളള ആരോപണം പ്രതിപക്ഷ കക്ഷികള്‍ നിരന്തരം ഉന്നയിക്കാറുണ്ട്. അതിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഈ അവകാശവാദം.

English summary
Every vote in EVM goes to Lotus, Claims BJP candidate in Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X