കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരും സുരക്ഷിതരായിരിക്കണം, കേരളത്തിനൊപ്പം ഞാനുണ്ട് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേരളത്തില്‍ മഴ ശക്തമായി തന്നെ പെയ്യുകയാണ്. വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാനും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ മനസ് കേരള ജനതകൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കേരള ജനതക്കൊപ്പമാണ് താനെന്നും പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാന്‍ ആവശ്യമെങ്കില്‍ മോട്ടോര്‍ പമ്പുകള്‍ ഫയര്‍ഫോഴ്സ് വാടകക്ക് എടുക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതല്‍ ആരംഭിക്കാനാണ് സാധ്യത.

oi

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെസംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേരാണ് മരിച്ചത്. 19വരെ മഴ തുടരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

കൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടലില്‍ മരണം ആറായി, മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ട് കിടക്കുന്നുകൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടലില്‍ മരണം ആറായി, മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ട് കിടക്കുന്നു

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍മിയും ഇറങ്ങി, ഹെലികോപ്റ്ററുപയോഗിച്ചും രക്ഷാ പ്രവര്‍ത്തനം തുരുകയാണ്. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയും മിന്നലും ഉണ്ടാകുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കോട്ടയത്ത് മാത്രം ആറ് പേരും തൊടുപുഴയില്‍ രണ്ട് പേരുമടക്കം എട്ട് പേര്‍ മരിച്ചതായാണ് ഇതുവരെ സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ ഒഴുക്കില്‍ പെട്ടതായാണ് വിവരം. മന്ത്രിമാരും ജന പ്രതിനിധികളും കോട്ടയത്തെത്തി. സ്ഥിതി വിവരങ്ങള്‍ മനസിലാക്കുന്നു.

English summary
Everyone should be safe, I am with Kerala, Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X