'ലോകം ആരാധിക്കുന്ന നേതാവ്'; യുദ്ധം ഒഴിവാക്കാൻ എല്ലാവർക്കും മോദിയെ വേണമെന്ന് ഹേമാ മാലിനി
ലഖ്നൗ; റഷ്യ യുക്രൈൻ യുദ്ധം ഒഴിവാക്കാൻ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ തേടുകയാണെന്ന് ബിജെപി എംപിയും നടിയും ആയ ഹേമാ മാലിനി. ഉത്തർ പ്രദേശിലെ ബല്ലിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഹേമ.
"മോദി നമ്മുടെ രാജ്യത്തെ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചു. ഇന്ന് മോദി എന്നത് ലോകം മുഴുവൻ ആരാധിക്കപ്പെടുന്ന ഒരു നേതാവ് ആണ്. ഇപ്പോൾ യുക്രൈൻ റഷ്യ യുദ്ധം തടയാൻ മോദിയോട് ഇടപെടാൻ അഭ്യർത്ഥിക്കുകയാണ് ലോകരാജ്യങ്ങൾ. മോദി ഇന്ന് ഒരു ലോക നേതാവ് ആയി മാറിക്കഴിഞ്ഞു". ഹേമ പറഞ്ഞു.

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയം മാത്രമല്ല മോദിയുടെ പ്രഭാവം കൊണ്ടുവന്ന് ഒരു ദേശീയ രാഷ്ട്രീയം എന്ന നിലയിൽ ഉയർത്തിക്കൊണ്ട് വരാനാണ് ബിജെപി ആ ഗ്രഹിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപി നടത്തിയ ഒന്നിലധികം സോഷ്യൽ മീഡിയ കാമ്പെയ്‌നുകളിൽ ഒരു ലോകനേതാവെന്ന നിലയിൽ പ്രധാനമന്ത്രി മോദി ഉയർന്നിരിക്കുന്നു എന്ന നിലയിലാണ് പ്രചരണം നടന്നത്.
അതേ സമയം പ്രധാനമന്ത്രി മോദി വ്യാഴാഴ്ച രാത്രി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചുരുന്നു. " യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യാർത്ഥിച്ചു." യുക്രൈനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്. നയതന്ത്ര ചർച്ചകളുടെ പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധമായ ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകു എന്നും പ്രസ്താവനയിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ മുതലാണ് റഷ്യ ഉക്രെയ്‌നെതിരെ സൈനിക നടപടികൾ ആരംഭിച്ചത്. നിലവിൽ യുക്രൈനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. . യുക്രൈനിയൻ സൈന്യം റഷ്യൻ പട്ടാളത്തിലെ ആയിരത്തിലധികം പേരെ വധിച്ചു എന്ന തരത്തിൽ ശനിയാഴ്ച പുലർച്ചെ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. അതേസമയം, റഷ്യൻ അധിനിവേശത്തിൽ 25 സിവിലിയന്മാർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. കുറഞ്ഞത് 80 ടാങ്കുകൾ, 516 യുദ്ധ വാഹനങ്ങൾ, ഏഴ് ഹെലികോപ്റ്ററുകൾ, 10 വിമാനങ്ങൾ, 20 ക്രൂയിസ് മിസൈലുകൾ എന്നിവ നശിപ്പിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications