കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാക്കള്‍ക്ക് മോദിയെ തോല്‍പ്പിക്കണം, പക്ഷേ മത്സരിക്കാന്‍ ധൈര്യമില്ലെന്ന് അമിത് ഷാ!!

Google Oneindia Malayalam News

Recommended Video

cmsvideo
പ്രതിപക്ഷ നേതാക്കള്‍ക്ക് മത്സരിക്കാന്‍ ധൈര്യമില്ല | Oneindia Malayalam

ദില്ലി: പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ അത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷ നിരയില്‍ ഒരു നേതാവ് പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ല. മായാവതിക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണം. എന്നാല്‍ അവര്‍ മത്സരിക്കാന്‍ തയ്യാറല്ല. ശരത് പവാര്‍, മമത ബാനര്‍ജി, സ്റ്റാലിന്‍ എന്നിവരും ഇതേ ആശയമാണ് ഉള്ളതെന്നും അമിത് ഷാ ആരോപിച്ചു.

1

രാജ്യത്തിന്റെ മൊത്തം നന്‍മയ്ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം എത്തിക്കുന്നതും, പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സും പോലുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് മാതൃകയാണെന്ന് അമിത് ഷാ ചൂണ്ടികാണിച്ചു.

ഈ തിരഞ്ഞെടുപ്പ് ബിജെപിയുടെ വികസനവും മഹാസഖ്യത്തിന്റെ അഴിമതിയും തമ്മിലുള്ള പോരാട്ടമാണ്. അതേസമയം പാകിസ്താനില്‍ രണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ ധൈര്യമുള്ള നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹം അത് ജനങ്ങള്‍ക്ക് കാണിച്ച് തന്നു. അതേസമയം കോണ്‍ഗ്രസും സാം പിത്രോഡയും രാജ്യത്തിന്റെ പ്രതിരോധത്തെ വോട്ടുബാങ്കിനായി ദുര്‍ബലമാക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

സാം പിത്രോഡയെ പോലുള്ളവര്‍ പാകിസ്താനുമായി ബന്ധം ഉള്ളവരാണ്. സൈനികരുടെ മരണത്തിന് പകരം വീട്ടുന്ന രണ്ട് രാജ്യങ്ങളുണ്ട്. അമേരിക്കയും ഇസ്രയേലും. ഇന്ത്യ മോദി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം കാര്യത്തില്‍ മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്. മോദിക്ക് മാത്രമാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കുകയെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണെന്നും, അല്ലാതെ ഒരു നേതാവ് ആഗ്രഹിക്കുന്നത് പോലെ അയാള്‍ക്ക് പ്രധാനമന്ത്രിയാവാന്‍ ഉള്ളതല്ലെന്നും ഷാ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഒന്‍പതാം ഘട്ട പട്ടികയിലും വയനാടും വടകരയുമില്ല.. വീണ്ടും സസ്‌പെന്‍സ്!!കോണ്‍ഗ്രസിന്റെ ഒന്‍പതാം ഘട്ട പട്ടികയിലും വയനാടും വടകരയുമില്ല.. വീണ്ടും സസ്‌പെന്‍സ്!!

English summary
everyone wants to defeat modi but no one wants to fight polls amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X