കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊടി അടങ്ങുമ്പോള്‍ എല്ലാം മനസിലാകും, ഫലം അനുഭവിക്കുകയും ചെയ്യും: വിമതരെ വെല്ലുവിളിച്ച് സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിന്‍റെ പതനത്തില്‍ തനിക്ക് പങ്കുണ്ടെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്ത്. വിമത എംഎല്‍എമാരില്‍ ചിലരോട് രാജിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ അവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണം ഇനിയും അവര്‍ത്തിച്ചാല്‍ അവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുമെന്നാണ് ട്വിറ്ററിലൂടെ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.

<strong>പൊട്ടിത്തെറിച്ച് പിജെ ജോസഫ്; മുന്നണി വിടുമെന്ന ഭീഷണിയില്‍ യുഡിഎഫ് വഴങ്ങി, ശക്തി ഉടന്‍ കാണാം</strong>പൊട്ടിത്തെറിച്ച് പിജെ ജോസഫ്; മുന്നണി വിടുമെന്ന ഭീഷണിയില്‍ യുഡിഎഫ് വഴങ്ങി, ശക്തി ഉടന്‍ കാണാം

പാര്‍ട്ടിയോട് കാട്ടിയ വിശ്വാസവഞ്ചനയില്‍ പൊതുജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായപ്പോള്‍ വിമതരില്‍ ചിലര്‍ എന്നെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അവര്‍പാര്‍ട്ടിയേയും സര്‍ക്കാറിനേയും പിന്നില്‍ നിന്ന് കുത്തിയവരാണ്. പൊടിപടലങ്ങള്‍ അടങ്ങുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകും. അപ്പോള്‍ അതിന്‍റെ ഫലം തീര്‍ച്ചയായും അവര്‍ അനുഭവിച്ചിരിക്കും. രാജിവെക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ എംഎല്‍എമാരുണ്ടെങ്കില്‍ തന്നോട് നേരിട്ട് സംസാരിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

 sidhramyya

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നന് രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. ആദ്യ ദിവസം മുതൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അകത്തും പുറത്തുമുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ലക്ഷ്യമിട്ടിരുന്നു. ഇത്തരക്കാരുടെ അധികാര വഴിയിലെ തടസ്സമായും ഭീഷണിയായും അവർ സർക്കാരിനെ കണ്ടു. അവരുടെ അത്യാഗ്രഹം ഇന്ന് വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്നായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അഭിപ്രയാപ്പെട്ടത്.

<strong> കോണ്‍ഗ്രസ് കണ്ണുരൂട്ടി, ജോസഫ് വഴങ്ങി; സെബാസ്റ്റ്യന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്</strong> കോണ്‍ഗ്രസ് കണ്ണുരൂട്ടി, ജോസഫ് വഴങ്ങി; സെബാസ്റ്റ്യന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ സിദ്ധരാമയ്യ ആണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രാജി സമര്‍പ്പിച്ച വിമത എംഎല്‍എമാരില്‍ 4 പേര്‍ സിദ്ധരാമയ്യയുടെ അടുത്ത അനുയായികളാണെന്നത് ഈ ആരോപണത്തിന് ആക്കം വര്‍ധിപ്പിക്കുകയും ചെയ്തു. സിദ്ധരാമയ്യയെ ഉദ്ദേശിച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്നാണ് വിലയിരുത്തലും ഉണ്ടായിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്.

English summary
Everything will be clear when the dust: Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X