കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമര്‍ജന്‍സി നമ്പറായ 112 നെ കുറിച്ച് അറിയേണ്ടതെല്ലാം..

  • By Neethu
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ എല്ലാ എമര്‍ജന്‍സി നമ്പറുകളും കേന്ദ്രീകരിക്കുന്നു.ഇനി ജനങ്ങളുടെ എല്ലാ അടിയന്തിര സഹായങ്ങള്‍ക്കും 112 മാത്രം ഡയല്‍ ചെയ്താല്‍ മതി. പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, പ്രകൃതി ദുരന്തം എന്നിങ്ങനെ എല്ലാവിധ സഹായങ്ങള്‍ക്കും വ്യത്യസ്ത നമ്പറുകളിലേക്ക് വിളിക്കേണ്ട ആവശ്യമില്ല.

ഫോണ്‍ കോളുകള്‍ വിളിക്കുന്ന ലൊക്കേഷന്‍ മനസ്സിലാക്കി അടുത്തുള്ള കേന്ദ്രത്തില്‍ നിന്നും സഹായം എത്തിക്കും. എല്ലാ പ്രാദേശിക ഭാഷകളിലും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. അടുത്ത മാസം മുതലാണ് 112 പ്രവര്‍ത്തമാരംഭിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് എമര്‍ജന്‍സി നമ്പറുകള്‍ പൂര്‍ണമായും ഇല്ലാതാകും. പുതിയ ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.

എന്താണ് എമര്‍ജന്‍സി നമ്പര്‍?

എന്താണ് എമര്‍ജന്‍സി നമ്പര്‍?


ഒരു നഗരത്തിലെ ഏറ്റവും അത്യാവശ്യമായ എല്ലാ സഹായങ്ങളും ഏറ്റവും എള്ളുപ്പത്തില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് എമര്‍ജന്‍സി നമ്പര്‍. ആരോഗ്യം, ക്രൈം, പരിസ്ഥിതി ദുരന്തങ്ങള്‍ എന്നിങ്ങനെ എല്ലാ സഹായങ്ങള്‍ക്കും ഈ എമര്‍ജന്‍സി നമ്പര്‍ ഡയല്‍ ചെയ്താന്‍ മാത്രം മതി. അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ മറ്റുള്ളവരുടെ സഹായത്തിന് കാത്തുനില്‍ക്കാതെ സമയം ലാഭിച്ച് എമര്‍ജന്‍സി നമ്പറിലൂടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കും.

ഇപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള എമര്‍ജന്‍സി നമ്പറുകള്‍

ഇപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള എമര്‍ജന്‍സി നമ്പറുകള്‍


നിലവില്‍ പോലീസ്- 100, ഫയര്‍ ഫോഴ്‌സ്-101, ആംബുലന്‍സ്-102, പ്രകൃതി ദുരന്തങ്ങള്‍-108 എന്നിങ്ങനെ നിരവധി നമ്പറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ പ്രത്യേക ഡിപാര്‍ട്ട്‌മെന്റുകള്‍ക്ക് വേറെയും നമ്പറുകള്‍ ഉണ്ട്.

എല്ലാം എമര്‍ജന്‍സി നമ്പറുകളും ഒറ്റ നമ്പറിലേക്ക് ആകുന്നത് എന്തിന് ?

എല്ലാം എമര്‍ജന്‍സി നമ്പറുകളും ഒറ്റ നമ്പറിലേക്ക് ആകുന്നത് എന്തിന് ?


അടുത്ത മാസം മുതലാണ് എല്ലാ എമര്‍ജന്‍സി നമ്പറുകളും ഒറ്റ നമ്പറിലേക്ക് ആകുന്നത്. ഇത്‌ക്കൊണ്ട് ഒരു സാഹചര്യത്തില്‍ തന്നെ പോലീസിനെയും ആംബുലന്‍സും വിളിക്കണമെങ്കില്‍ രണ്ട് വ്യത്യസ്ത നമ്പറുകള്‍ ഡയല്‍ ചെയ്ത് വിളിക്കണം, ഒറ്റ നമ്പറില്‍ സഹായം എത്തിച്ചാല്‍ എള്ളുത്തിലും വേഗത്തിലും സഹായം എത്തിക്കാന്‍ സാധിക്കും. പ്രായമായവര്‍ക്കാണ് ഈ സൗകര്യം ഏറ്റവും ഉപകാര പ്രദമാകുന്നത്. വ്യത്യസ്ത നമ്പറുകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാകും.

എമര്‍ജന്‍സി നമ്പര്‍ പ്രവര്‍ത്തിക്കുന്നത്

എമര്‍ജന്‍സി നമ്പര്‍ പ്രവര്‍ത്തിക്കുന്നത്


112 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ ഏത് വിഭാഗമായാണോ ബന്ധപ്പെടേണ്ടത് എങ്കില്‍ കണക്ട് ചെയ്യും. മാത്രമല്ല മെസേജ് വഴി സഹായം ആവശ്യപ്പെടാനും സൗകര്യമുണ്ട്. അടുത്തുള്ള ഹെല്‍പ് സെന്റര്‍ പേര് സഹിതം സന്ദേശം അയച്ചാന്‍ മതി. എല്ലാ പ്രാദേശിക ഭാഷകളിലും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

ഇപ്പോഴുള്ള നമ്പറുകള്‍ക്ക് എന്ത് സംഭവിക്കും?

ഇപ്പോഴുള്ള നമ്പറുകള്‍ക്ക് എന്ത് സംഭവിക്കും?


112 എന്ന നമ്പര്‍ പ്രാവര്‍ത്തികമാകുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാകും.

 പ്രവര്‍ത്തനമാരംഭിക്കുന്നത്

പ്രവര്‍ത്തനമാരംഭിക്കുന്നത്


ഒരു വര്‍ഷത്തിനുള്ളില്‍ നമ്പര്‍ ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ആരംഭിക്കും. അടുത്ത മാസം മുതലാണ് പ്രാരംഭഘട്ടങ്ങള്‍ തുടങ്ങുന്നത്.

English summary
The Telecom Commission has accepted TRAI's recommendation of making '112' as the official all-in-one emergency number in the country and phasing out all the existing emergency numbers within a year of roll out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X