കേബിള്‍ ഡിടിഎച്ച് ചാനലുകള്‍ പുതുക്കിയ നിരക്കിലേക്ക്, നേട്ടം എന്തൊക്കെ, നിങ്ങള്‍ക്കറിയേണ്ടതെല്ലാം!!
പുതുക്കിയ കേബിള്‍ ഡിടിഎച്ച് ചാനലുകള്‍ പുതിയ സബ്സ്ക്രിപ്ഷന് രീതിയിലേക്ക് മാറുകയാണ്. ടിവി ചാനലുകളുടെ നിരക്കുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന തരത്തിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ടാണ് ട്രായ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഫെബ്രുവരിന് ഒന്നിനകം പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് ട്രായുടെ നിര്‍ദേശം. ഓരോ ചാനലിനും ഉള്ള താരിഫ് നിരക്കുകള്‍ പ്രക്ഷേപണം ചെയ്യുന്നവര്‍ പരസ്യമാക്കാനാണ് ട്രായുടെ നിര്‍ദേശം. പാക്കേജ് ചാനലുകളുടെ തുകയും നേരത്തെ തന്നെ ഉപയോക്താവിനെ അറിയിച്ചിരിക്കണമെന്ന് നിര്‍ദേശമുണ്ട്. കേബിള്‍ ടിവി ഒാപ്പറേറ്റര്‍മാരായ ഹാത്ത്വേയും ഡെന്നും, ഡിടിഎച്ച് കമ്പനികളായ ടാറ്റാ സ്കൈയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും ഇത് നടപ്പിലാക്കുമെന്ന് വ്യക്തമാക്കിട്ടുണ്ട്.
അതേസമയം ചാനലിന്റെ നിരക്ക് ട്രായ് തീരുമാനിക്കും. എസ്ഡി ഡെഫിനിഷനും എച്ച്ഡി ഡെഫിനിഷനും ചാനലുകള്‍ക്ക് 19 രൂപയാണ് നിരക്ക്. ഇത് നികുതി മാറ്റിനിര്‍ത്തി കൊണ്ടുള്ള നിരക്കാണ്. ചാന് ഓപ്പറേറ്റര്‍മാര്‍ക്ക് പാക്കേജ് വിഭാഗത്തില്‍ കൂടുതല്‍ ചാനലുകള്‍ ഉള്‍പ്പെടുത്താന്‍ ഉടമകള്‍ക്ക് നിര്‍ദേശിക്കാവുന്നതാണ്. പക്ഷേ ഇതിന്റെ നിരക്കുകളും ഉപയോക്താവിനെ അറിയിക്കണം. ഡിടിച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സെറ്റ് ടോപ് ബോക്സിലെ ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡില്‍ ചാനലിന്റെ നിരക്കുകള്‍ ഉള്‍പ്പെടുത്തും. ബേസിക്ക് ചാനല്‍ പാക്കില്‍ 100 ചാനലുകള്‍ ഉണ്ടാവും. ഇതിന് ടാക്സ് അടക്കം 130 രൂപ നല്കിയാല് മതി. ഈ 100 ചാനലുകള്‍ പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാം. നേരത്തെ ബേസ് പാക്കില്‍ എച്ച്ഡി ചാനല്‍ തിരഞ്ഞെടുത്താല്‍ അത് രണ്ട് ചാനല്‍ കൂടി തിരഞ്ഞെടുത്താല്‍ മാത്രമേ ലഭിക്കാമായിരുന്നുള്ളൂ.

്അതേസമയം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് ഈ നിരക്കില്‍ കുറഞ്ഞ് ഈടാക്കാമെന്നും ട്രായ് പറയുന്നു. വിപണിയില്‍ മത്സരം വര്‍ധിക്കുമ്പോള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ ചാനലുകള്‍ പ്രേക്ഷര്‍ക്കായി നിര്‍ദേശിക്കാമെന്നും, അതിന് കൂടിയ നിരക്ക് ഈടാക്കാമെന്നും പറയുന്നു. നിലവില്‍ ഡിഷ് ടിവി, വീഡിയോകോണ്‍ ഡിഷ് എന്നിവരും ഈ രീതിയാണ് നടപ്പിലാക്കുന്നത്. ഡി2എച്ച് എസ്ഡി ചാനലിന് പുതിയ നിയമപ്രകാരം 12.7 രൂപയും എച്ച്ഡി ചാനലിന് 21.2 രൂപയുമാണ് ഈടാക്കുന്നത്. അതേസമയം പുതിയ നിരക്കുകള്‍ എല്ലാവരും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. എല്ലാ കേബിള്‍ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും പുതുക്കിയ താരിഫ് പ്ലാനുകള്‍ ഉപയോക്താക്കളെ അറിയിച്ചിട്ടില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications