മുസ്ലീങ്ങളെ തുരത്തണമെന്ന് തൊഗാഡിയ
രാജ്കോട്ട്: ഹിന്ദുക്കളുടെ സ്ഥലങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ തുരത്തണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ഭാവ്നഗറില്‍ വച്ചായിരുന്നു തൊഗാഡിയുടെ പ്രസംഗം.
ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മുസ്ലീങ്ങള്‍ ഭൂമി വാങ്ങിക്കുന്നതിനെതിരെയായിരുനനു തൊഗാഡിയയുടെ ആക്രോശം. ഭാവ്നഗറില്‍ ഒരു മുസ്ലീം വീടുവാങ്ങിയതിനെതിരെ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ചേര്‍ന്ന് നടത്തിയ പ്രകടത്തിലും തൊഗാഡിയ പങ്കെടുത്തു.

മുസ്ലീം മതവിശ്വാസിയായ ആള് പണം കൊടുത്തുവാങ്ങിയ വീട് പിടിച്ചെടുക്കാനാണ് തൊഗാഡിയ ആവശ്യപ്പെട്ടത്. വീട് പിടിച്ചെടുത്ത് ബജ്റംഗ് ദളിന്റെ ബോര്‍ഡ് സ്ഥാപിക്കാനും തൊഗാഡിയ ആവശ്യപ്പെട്ടു.
മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ സ്ഥലം വാങ്ങുന്നത് തടയാന്‍ രണ്ട് വഴികളുണ്ടെന്നാണ് അനുയായികളോട് തൊഗാഡിയ പറഞ്ഞത്. ഭാവ്നഗറില്‍ ഡിസ്റ്റര്‍ബ്ഡ് ഏറിയ ആക്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഒന്ന്. അങ്ങനെയെങ്കില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലുള്ള ഭൂമി കൈമാറ്റം നടത്താനാവില്ല.
രണ്ടാമത് പറഞ്ഞതാണ് ഞെട്ടിപ്പിക്കുന്ന ഉപായം. മുസ്ലീങ്ങള്‍ വാങ്ങുന്ന വീടുകള്‍ കയ്യേറണം എന്നാണ് തൊഗാഡിയ പറഞ്ഞത്. അതിന്റെ പേരില്‍ കേസെടുത്താലും, ആ കേസില്‍ അന്തിമ തീരുമാനം വരാന്‍ വര്‍ഷങ്ങളെടുക്കുമെന്നതാണ് ഇതില്‍ കാണുന്ന ഗുണം.
വീടുവാങ്ങിയ മുസ്ലീമിന് തൊഗാഡിയ 48 മണിക്കൂറാണ് ഒഴിഞ്ഞുപോകാന്‍ സമയം അനുവദിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം കല്ലും ആയുധങ്ങളുമായി വീട് കയ്യേറും. അതില്‍ ഒരു തെറ്റുമില്ല. രാജീവ് ഗാന്ധിയെ വധിച്ചവരെ പോലും തൂക്കി കൊല്ലാത്ത നാടാണിത്. ഒന്നും പേടിക്കേണ്ട- അനുയായികളോട് തൊഗാഡിയ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications