യുക്രൈനിൽ നിന്നുള്ള ഒഴിപ്പിക്കലുകൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും; അമിത് ഷാ
ഡൽഹി; യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ വിജയകരമായി ഒഴിപ്പിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധിനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാ ഈ പരാമർശം നടത്തിയത്. ഉത്തർപ്രദേശ് ഉൾപ്പെടെ, തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും തങ്ങളുടെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും പഞ്ചാബിൽ മികച്ച നേട്ടമുണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു.
യുക്രൈൻ പ്രതിസന്ധി സർക്കാർ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. പ്രത്യേകിച്ച് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നത്. ഇത് വോട്ടെടുപ്പിനെ അനുകൂലമായി ബാധിക്കും. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഷാ പറഞ്ഞു. ജനുവരി മുതൽ യുക്രൈനിലെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ നിസംഗതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് ഫെബ്രുവരി 15ന് തന്നെ സർക്കാർ ജാ ഗ്രത നിർദേശം നൽകിയിരുന്നു. ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനെതിരെ സൈനിക ആക്രമണം ആരംഭിച്ചത്. 13,000-ത്തിലധികം പൗരന്മാർ ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടുണ്ട്, രക്ഷാ ദൗത്യത്തിന് കൂടുതൽ വിമാനങ്ങളെ അയക്കും. ഈ പ്രവർത്തനം തിരഞ്ഞെടുപ്പിലും ജനങ്ങളിലും നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. യുക്രൈന്റെ നാല് അതിർത്തി രാജ്യങ്ങളിൽ റഷ്യൻ ഭാഷ സംസാരിക്കുന്ന സംഘങ്ങളെ സർക്കാർ നിയോ ഗിച്ചിട്ടുണ്ട്. കൂടാതെ ഒരു കൺട്രോൾ റൂമും സ്ഥാപിച്ചു. മാർച്ച് 4 വരെ, യുക്രൈനിൽ നിന്ന് 16,000 പൗരന്മാരെ പുറത്തെത്തിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു", അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ യുക്രൈന്റെ വ്യോമാർത്തികൾ അടച്ചിട്ടിരിക്കുന്നതിനാൽ യുക്രൈന്റെ അതിർത്തി രാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യയുടെ രക്ഷാദൗത്യം പ്രവർത്തിക്കുന്നത്. യുക്രൈനിൽ ഉള്ള വിദ്യാർത്ഥികളോട് അതിർത്തി രാജ്യങ്ങളിൽ എത്തിച്ചേരണം എന്നാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന നിർദേശം.
അതേ സമയം ഉത്തർ പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഉത്തർ പ്രദേശിലെയും പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.












Click it and Unblock the Notifications