ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി...വെല്ലുവിളിച്ചവരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍...!!!
ദില്ലി: ഉത്തര്‍ പ്രദേശിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം ആരോപിക്കപ്പെട്ടത്. ബിഎസ്പി നേതാവ് മായവതിയും യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉള്‍പ്പെടെ ഉള്ളവര്‍ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്ത് വന്നു. ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് വന്നു.

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് പോകുന്നുവെന്നുമായിരുന്നു ആരോപണം. ഇത് തെളിയിക്കാന്‍ ഇവിഎം ചലഞ്ചിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികളെ വെല്ലുവിളിച്ചു. ഇന്നാണ് ചലഞ്ചില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാനുള്ള അവസാന തിയ്യതി. പക്ഷേ ഇതുവരെ ആരും അപേക്ഷിച്ചിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത് ആംആദ്മി പാര്‍ട്ടിയായിരുന്നു. ആപ് അടക്കം അംഗീകാരമുള്ള 7 ദേശീയ പാര്‍ട്ടികളേയും 49 സംസ്ഥാന പാര്‍ട്ടികളേയും ചലഞ്ചിനായി ക്ഷണിച്ചിരുന്നു. ജൂണ്‍ മൂന്ന് മുതലാണ് ഇവിഎം ചലഞ്ച്. മൂന്ന് പേരടങ്ങുന്ന ടീമിനെ ഓരോ പാര്‍ട്ടിക്കും പങ്കെടുപ്പിക്കാംയ. ചലഞ്ചിന് വെയ്ക്കുന്ന വോട്ടിംഗ് മെഷീനുകളുടെ മദര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണമെന്ന ആപിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications