കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി...വെല്ലുവിളിച്ചവരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍...!!!

  • By Anamika
Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം ആരോപിക്കപ്പെട്ടത്. ബിഎസ്പി നേതാവ് മായവതിയും യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉള്‍പ്പെടെ ഉള്ളവര്‍ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്ത് വന്നു. ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് വന്നു.

ഡിഐജിക്കൊപ്പം നടി അര്‍ച്ചനയുടെ വാഹനത്തിലെ കറക്കം...! അന്ന് നടന്നത്...!! തുറന്ന് പറഞ്ഞ് നടി...!ഡിഐജിക്കൊപ്പം നടി അര്‍ച്ചനയുടെ വാഹനത്തിലെ കറക്കം...! അന്ന് നടന്നത്...!! തുറന്ന് പറഞ്ഞ് നടി...!

bjp

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് പോകുന്നുവെന്നുമായിരുന്നു ആരോപണം. ഇത് തെളിയിക്കാന്‍ ഇവിഎം ചലഞ്ചിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളെ വെല്ലുവിളിച്ചു. ഇന്നാണ് ചലഞ്ചില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാനുള്ള അവസാന തിയ്യതി. പക്ഷേ ഇതുവരെ ആരും അപേക്ഷിച്ചിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

bjp

നന്തന്‍കോട് കൊലപാതകം: കേഡല്‍ കൂട്ടക്കൊല നടത്തിയതിന് പിന്നില്‍...!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !!നന്തന്‍കോട് കൊലപാതകം: കേഡല്‍ കൂട്ടക്കൊല നടത്തിയതിന് പിന്നില്‍...!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !!

വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത് ആംആദ്മി പാര്‍ട്ടിയായിരുന്നു. ആപ് അടക്കം അംഗീകാരമുള്ള 7 ദേശീയ പാര്‍ട്ടികളേയും 49 സംസ്ഥാന പാര്‍ട്ടികളേയും ചലഞ്ചിനായി ക്ഷണിച്ചിരുന്നു. ജൂണ്‍ മൂന്ന് മുതലാണ് ഇവിഎം ചലഞ്ച്. മൂന്ന് പേരടങ്ങുന്ന ടീമിനെ ഓരോ പാര്‍ട്ടിക്കും പങ്കെടുപ്പിക്കാംയ. ചലഞ്ചിന് വെയ്ക്കുന്ന വോട്ടിംഗ് മെഷീനുകളുടെ മദര്‍ ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണമെന്ന ആപിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

English summary
No Applications yet, as EVM challenge ends today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X