കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീന്‍ ഹോട്ടലില്‍; അന്വേഷണത്തിന് ഉത്തരവ്, വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ

Google Oneindia Malayalam News

Recommended Video

cmsvideo
ബീഹാറില്‍ വോട്ടിങ് മെഷീന്‍ ഹോട്ടലില്‍

പട്‌ന: ബിഹാറില്‍ പുതിയ വിവാദം. വോട്ടിങ് മെഷീനുകളും മറ്റു യന്ത്രങ്ങളും ഹോട്ടലില്‍ കണ്ടെത്തി. വിവരം ലഭിച്ചെത്തിയ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വ്യാപക തിരച്ചില്‍ നടത്തി. ശക്തമായ നടപടി ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അലോക് രഞ്ജന്‍ ഘോഷ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണിതെന്ന് കരുതുന്നു.

വോട്ടിങ് മെഷീന് തകരാറുകള്‍ സംഭവിച്ചാല്‍ പകരം ഉപയോഗിക്കാന്‍ കൊണ്ടുവന്ന മെഷീനുകളാണ് ഹോട്ടലില്‍ നിന്ന് ലഭിച്ചത്. പലയിടങ്ങളിലും വോട്ടിങ് മെഷീനില്‍ തകരാറുകള്‍ സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വോട്ടിങ് മെഷീന്‍ ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ബിഹാറിലെ മുസഫര്‍പൂരില്‍

ബിഹാറിലെ മുസഫര്‍പൂരില്‍

ഏഴ് ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അഞ്ചാം ഘട്ട വോട്ടെടുപ്പ്് നടന്ന ബിഹാറിലെ മുസഫര്‍പൂരിലാണ് വോട്ടിങ് മെഷീനുകള്‍ ഹോട്ടലില്‍ നിന്ന് ലഭിച്ചത്.

കണ്ടെത്തിയത് ഇവയെല്ലാം

കണ്ടെത്തിയത് ഇവയെല്ലാം

രണ്ട് ബാലറ്റിങ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ടു വിവിപാറ്റ് മെഷീനുകള്‍ എന്നിവയാണ് ഹോട്ടലില്‍ നിന്ന് ലഭിച്ചത്. മെയ് ആറിന് തിങ്കളാഴ്ചയായിരുന്നു മുസഫര്‍പൂരില്‍ വോട്ടിങ്. ജില്ലാ മജിസ്‌ട്രേറ്റ് അലോക്് രഞ്ജന്‍ ഘോഷ് വിശദമായ പരിശോധന നടത്തി.

 ഉപയോഗിക്കാത്ത മെഷീനുകള്‍

ഉപയോഗിക്കാത്ത മെഷീനുകള്‍

വോട്ടിങ് ഉപയോഗിക്കാത്ത മെഷീനുകളാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പകരം ഉപയോഗിക്കാന്‍ വേണ്ടി കൊണ്ടുവന്നതായിരുന്നു ഇവ. എന്നാല്‍ ഉപയോഗിക്കാത്തതിനാല്‍ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം.

 വകുപ്പുതല അന്വേഷണം

വകുപ്പുതല അന്വേഷണം

വകുപ്പുതല അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് കരുതുന്നത്. ബിഹാറിലെ അഞ്ച് മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. മുസഫര്‍പൂര്‍, മധുബാനി, സരണ്‍, ഹാജിപൂര്‍, സീതാമഹ്രി എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്.

സ്റ്റാലിന്‍ വീണില്ല; കെസിആറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു, നൊ മോര്‍ കമന്റ്‌സ്!! പ്രചാരണമുണ്ട്സ്റ്റാലിന്‍ വീണില്ല; കെസിആറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു, നൊ മോര്‍ കമന്റ്‌സ്!! പ്രചാരണമുണ്ട്

English summary
EVMs found in Muzaffarpur's hotel during polling, Probe started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X