Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടിങ്ങ് മെഷനില്‍ വ്യാപക തകരാറ്; തിരഞ്ഞെടുപ്പ് കമ്മീഷന് 187 പരാതികളയച്ച് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ബൂത്തുകളിലെ ഇലക്ട്രോണിക് മെഷീനുകളില്‍ വ്യാപക തകരാറ്. രത്‌നഗിരി, ഭണ്ഡാര ജില്ലകളിലെ ചില ബൂത്തുകളില്‍ യന്ത്രത്തില തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടെടുപ്പ് തടസപ്പെട്ടു.സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയിലെ വോര്‍ളി മേഖലയിലെ ബൂത്തുകളിലും തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടിരുന്നു.

evm3

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇവിഎം) സാങ്കേതിക തകരാറിനെത്തുടർന്ന് രത്‌നഗിരിയിലെ ധമംഗോൺ ഗ്രാമത്തിൽ രാവിലെ 8.30 മുതൽ രാവിലെ 10 വരെ ഒരു ബൂത്തിൽ പോളിംഗ് നിർത്തിവച്ചിരുന്നതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രത്‌നഗിരിയിലെ കലമ്പൻ ഗാവൻവാടി ഗ്രാമത്തിലെ ഒരു ബൂത്തിൽ രാവിലെ 9.42 മുതൽ ഉച്ചയ്ക്ക് 12.30 ഓടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരുന്നു.

ഇതോടെ നിരവധി പേരാണ് മണിക്കൂറുകളോളം ക്യൂവില്‍ തുടര്‍ന്നത്. അതേസമയം വോട്ടിങ്ങ് യന്ത്രങ്ങള്‍ വ്യാപകമായി കേടുവന്നതോടെ മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് 187 പരാതികൾ അയച്ചു. മഹാരാഷ്ട്രയില്‍ ഇത്തവണ ഭേദപ്പെട്ട പോളിങ്ങ് ആണ് രേഖപ്പെടുത്തിയത്. 16.34 ശതമാനം പേരാണ് ആദ്യ നാല് മണിക്കൂറിനുള്ളില്‍ വോട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+