വോട്ടിങ് യന്ത്രത്തിലെ തിരിമറി ആരോപണം: ഇവിഎം ചലഞ്ച് ആരംഭിച്ചു
ചലഞ്ച് 2 മണി വരെ
ദില്ലി: വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന് നടത്തുന്ന ഇവിഎം ചലഞ്ച് ആരംഭിച്ചു. 14 വോട്ടിങ് യന്ത്രങ്ങളാണ് ചലഞ്ചിന് ഉപയോഗിക്കുന്നത്. ഇതില്‍ 10 എണ്ണവും ഉത്തര്‍പ്രദേശി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതാണ്. തിരഞ്ഞെടുപ്പു കമ്മീഷന്, പാര്‍ട്ടി പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചലഞ്ച് നടന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മീഷന് ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് ചലഞ്ച് ആരംഭിച്ചത്. ഉച്ചക്ക് രണ്ടു വരെയാണ് സമയം.
ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെല്ലാം വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. അംഗീകാരമുള്ള ഏഴ് ദേശീയപാര്‍ട്ടികളെയും 49 പ്രാദേശിക പാര്‍ട്ടികളെയും തിരഞ്ഞെടുപ്പു കമ്മീഷന് ചലഞ്ചിനായി ക്ഷണിച്ചിരുന്നു. സാങ്കേതിക രംഗത്ത് അറിവുള്ള മൂന്നു പേരെ ഓരോ പാര്‍ട്ടിക്കും നിയോഗിക്കാനുള്ള അധികാരവും ഉണ്ട്. ഓരോ പാര്‍ട്ടിയില്‍ നിന്നും മൂന്നു പേരാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്. ഹാക്കര്‍മാര്‍ക്ക് അഞ്ചു മണിക്കൂര്‍ അനുവദിക്കും.

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെയാണ് വോട്ടിങ് യന്ത്രത്തിലെ തിരിമറി ചൂടുള്ള ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസും ആം ആദ്മിയുമായിരുന്നു ഏറ്റവും ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications