കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹതകള്‍ ബാക്കി നിര്‍ത്തി മുണ്ടെയുടെ മരണം; ഗൗരി ലങ്കേഷിന്റെ കൊലപാതകം... ഛത്തീസ്ഗഢിലെ ആ മൂന്ന് ജിയോ ജീവനക്കാര്‍!!! വോട്ടിങ് മെഷീനില്‍ ബിജെപി കുടുങ്ങും?

Google Oneindia Malayalam News

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താന്‍ എളുപ്പമാണെന്ന ആരോപണം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉയര്‍ന്നതാണ്. ബിജെപി ഇത്തരത്തില്‍ കൃത്രിമങ്ങള്‍ നടത്തുന്നു എന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ പലതവണ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും അത് തള്ളിക്കളയുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്. സയീദ് ഷൂജ എന്ന ഹാക്കര്‍ പുറത്ത് വിട്ട വിവരങ്ങള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു എന്ന് മാത്രമല്ല, അവരെ പ്രതിരോധത്തിലും ആക്കിയിരിക്കുകയാണ്.

ഗോപിനാഥ് മുണ്ടെ എന്ന ബിജെപി കേന്ദ്ര മന്ത്രിയുടെ ആകസ്മിക മരണവും ഗൗരി ലങ്കേഷിന്റെ കൊലപാതകവും എല്ലാം സയീദ് ഷൂജ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തിരിമറിയുമായി ചേര്‍ത്തുവയ്ക്കുകയാണ്. അതോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ട മറ്റ് പല സംഭവങ്ങളും അടുത്തിടെ നടന്നിരുന്നു. എന്താണ് സത്യത്തില്‍ സംഭവിക്കുന്നത്.

ഗോപിനാഥ് മുണ്ടെ

ഗോപിനാഥ് മുണ്ടെ

ബിജെപിയുടെ സമുന്നത നേതാക്കളില്‍ ഒരാള്‍ ആയിരുന്നു ഗോപിനാഥ് മുണ്ടെ. മഹാരാഷ്ട്ര നിയമസഭയിലേക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായും ഉപമുഖ്യമന്ത്രിയായും അദ്ദേഹം സേനം അനുഷ്ഠിച്ചിട്ടുണ്ട്. 15-ാം ലോക്‌സഭയില്‍ ബിജെപിയുടെ പ്രതിപക്ഷ ഉപനേതാവും ആയിരുന്നു.

സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കകം

സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കകം

2014 മെയ് 26 ന് ആണ് ഗോപിനാഥ് മുണ്ടെ നരേന്ദ്ര മോദി സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം, 2014 ജൂണ്‍ 3 ന് പുലര്‍ച്ചെ ഒരു വാഹനാപകടത്തില്‍ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു. ഏറ്റവും കുറവ് കാലം കേന്ദ്രമന്ത്രിയായിരുന്ന ആളുകളില്‍ ഒരാളാണ് ഗോപിനാഥ് മുണ്ടെ.

അപകടം എങ്ങനെ?

അപകടം എങ്ങനെ?

2014 ജൂണ്‍ 3 ന് പുലര്‍ച്ചെ ദില്ലി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ആയിരുന്നു ഗോപിനാഥ് മുണ്ടെ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ അമിത വേഗത്തില്‍ ഇടിക്കുന്നത്. ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 7.20 ന് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണകാരണം എന്ത്?

മരണകാരണം എന്ത്?


കഴുത്തെല്ല് പൊട്ടിയതിനെ തുടര്‍ന്ന് മുണ്ടെയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപകടത്തിന്‍രെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ കരള്‍ തകര്‍ന്നിരുന്നു. ഇത് ഹൃദയാഘാതത്തിന് വഴിവച്ചു എന്നും ഹൃദയാഘാതമാണ് മരണകാരണം എന്നും ആണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

അന്നേ സംശയങ്ങള്‍

അന്നേ സംശയങ്ങള്‍

മുണ്ടെയുടെ മരണം സംബന്ധിച്ച് അന്നേ ചില സംശയങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. മുണ്ടെയുടെ ഭാര്യ സഹോദരന്‍ ആയിരുന്ന പ്രമോദ് മഹാജന്റേതും ഒരു കൊലപാതകം ആയിരുന്നും. ഇതെല്ലാം ചേര്‍ത്തുവച്ച് ചില ഗൂഢാലോചന സിദ്ധാന്തങ്ങളും ചിലര്‍ അന്ന് ഉയര്‍ത്തിവിട്ടിരുന്നു.

 ദൃഢപ്പെട്ട സംശയം

ദൃഢപ്പെട്ട സംശയം

ഇപ്പോള്‍ ഹാക്കര്‍ സയീദ് ഷൂജ നടത്തിയെ വെളിപ്പെടുത്തലുകള്‍ ഈ സംശയങ്ങള്‍ ദൃഢപ്പെടുത്തുകയാണ്. വോട്ടിങ് മെഷീന്‍ കൃത്രിമത്തെ കുറിച്ച് മുണ്ടെയ്ക്ക് അറിയാമായിരുന്നു എന്നാണ് ഷൂജ വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രിസഭയില്‍ വേണ്ടത്ര പരിഗണന ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഇതേ കുറിച്ച് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ആണ് മുണ്ടെ അപകടത്തില്‍ മരിക്കുന്നത് എന്നാണ് ഷൂജയുടെ ആരോപണം.

എന്‍ഐഎ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

എന്‍ഐഎ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

മുണ്ടെയുടെ മരണം അന്വേഷിച്ചിരുന്ന എന്‍ഐഎ ഉദ്യോഗസ്ഥനായിരു്‌ന തന്‍സീല്‍ അഹമ്മദും ഇത്തരത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ആരോപണം. വോട്ടിങ് മെഷീന്‍ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ തന്നോട് ആരാഞ്ഞിരുന്നു എന്നാണ് ഷൂജയുടെ അവകാശ വാദം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഈ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു എന്നാണ് ആരോപണം.

അടുത്തത് ഗൗരി ലങ്കേഷ്

അടുത്തത് ഗൗരി ലങ്കേഷ്

മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റും ആയിരുന്ന ഗൗരി ലങ്കേഷ് സ്വന്തം വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചത് 2017 സെപ്തംബര്‍ 5 ന് രാത്രി ആയിരുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ ആയിരുന്നു കൊലയ്ക്ക് പിന്നില്‍. നരേന്ദ്ര ധബോല്‍ക്കറുടേയും കല്‍ബുര്‍ഗിയുടേയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഗൗര് ലങ്കേഷിനേയും വധിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

അതിന് പിന്നിലും വോട്ടിങ് മെഷീന്‍?

അതിന് പിന്നിലും വോട്ടിങ് മെഷീന്‍?

എന്നാല്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിലും വോട്ടിങ് മെഷീന്‍ ക്രമക്കേടാണെന്നാണ് സയീദ് ഷൂജ ആരോപിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന് വേണ്ടിയുള്ള കേബിള്‍ നിര്‍മാണത്തെ കുറിച്ച് അറിയാന്‍ ഗൗരി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിരുന്നത്രെ. വോട്ടിങ് മെഷീന്‍ ക്രമക്കേട് സംബന്ധിച്ച് വാര്‍ത്ത നല്‍കാനും അവര്‍ തയ്യാറായിരുന്നു എന്നാണ് ഹാക്കര്‍ സയീദ് ഷൂജ അവകാശപ്പെടുന്നത്.

ആ മൂന്ന് ജിയോ ജീവനക്കാര്‍

റിലയന്‍സ് ജിയോ ആണ് വോട്ടിങ് മെഷീന്‍ കൃത്രിമത്തിന് ബിജെപിയെ സഹായിച്ചത് എന്നാണ് ഹാക്കറുടെ ആരോപണം. കഴിഞ്ഞ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ നിന്ന് മൂന്ന് ജിയോ ജീവനക്കാരെ പിടികൂടിയ സംഭവവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷങ്ങളും നടന്നിരുന്നില്ല. ഇവരുടെ കൈവശം ലാപ് ടോപ്പുകളും ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിക്കാന്‍ എത്തിയതാണ് എന്നായിരുന്നു നല്‍കിയ വിശദീകരണം.

മുണ്ടെയുടെ മരണത്തില്‍ അന്വേഷണം

മുണ്ടെയുടെ മരണത്തില്‍ അന്വേഷണം

എന്തായാലും ബിജെപിയെ ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഈ വെളിപ്പെടുത്തലുകള്‍. ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ റോയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മരുമകന്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
EVM Hacking: How BJP became in defence in Gopinath Munde's death and Gauri Lankesh's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X