Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അധ്യക്ഷന്‍ ഫാമില്‍ വെച്ച് കൊലപ്പെടുത്തിയത് 11 പേരെ! കൊലയ്ക്ക് സഹായിച്ചത് സുഹൃത്തുക്കള്‍

തെലുങ്കാന ബിജെപി അധ്യക്ഷന്‍ 11 പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടത്തലുമായ യുഎസ് ഹാക്കര്‍. ബിജെപി അധ്യക്ഷനായ കിഷന്‍ റെഡ്ഡി തന്‍റെ ഫാമില്‍ വെച്ച് 2014 മെയ് 12 നാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കൊല നടത്തിയതെന്ന് ഹാക്കര്‍ വെളിപ്പെടുത്തി. 2014 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് യന്ത്രങ്ങളില്‍ വന്‍ ക്രിത്രിമം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ പിന്നാലെയാണ് ബിജെപിയെ പ്രതിസന്ധിയിലാക്കി ഹാക്കറുടെ പുതിയ വെളിപ്പെടുത്തല്‍.

bjpmurderdd-154821702

അതേസമയം ഹാക്കറുടെ ആരോപണം തള്ളി കിഷന്‍ റെഡ്ഡി രംഗത്തെത്തി. ലണ്ടനില്‍ വെച്ച് കോമ്‍ഗ്രസ് നേതാവ് 'കബില്‍ സിബലിന്‍റെ സാന്നിധ്യത്തില്‍ യുഎസ് ഹാക്കറായ സയ്യിദ് ഷുജ തനിക്കെതിരെ കൊലപാതക ആരോപണം ഉന്നയിച്ചുണ്ട്. 11 പേരെ കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. ആരോപിക്കപ്പെട്ട സംഭവം നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തെന്നാണ് ഹാക്കറുടെ ആരോപണം. പിന്നെ എങ്ങനെയാണ് താന്‍ 11 പേരെ കൊലപ്പെടുത്തുക' കിഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിഎം അട്ടിമറിയില്‍ കോണ്‍ഗ്രസ് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴയ്ക്കുകയാണ്. തനിക്ക് ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ല. ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ തെലുങ്കാനയുടെ മുഖ്യമന്ത്രിയായേനെ എന്നും കിഷന്‍ പറഞ്ഞു. അതേസമയം ആരോപണത്തെ കുറിച്ച് ആന്ധ്രാ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+