കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീനെതിരെ പുതിയ നീക്കം; രാജ് താക്കറെ കൊല്‍ക്കത്തയിലേക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: വോട്ടിങ് മെഷീനെതിരെ പ്രതിഷേധം വ്യാപകമാക്കുന്നതിന് എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ ശ്രമം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കൊല്‍ക്കത്തിയിലെത്തും. വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്താന്‍ എളുപ്പമാണെന്നും ഇത് സുതാര്യമായ തിരഞ്ഞെടുപ്പിന് കോട്ടം തട്ടിക്കുമെന്നും രാജ് താക്കറെ പറയുന്നു.

Mamata

മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് രാജ് താക്കറെയുടെ നീക്കം. ബംഗാളില്‍ അടുത്ത തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വേണം എന്നാണ് മമതയുടെ നിലപാട്. വോട്ടിങ് മെഷീനെതിരെ ദേശവ്യാപക പ്രചാരണത്തിന് കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. രാജ് താക്കറെ നേരത്തെ ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടിരുന്നു.

ബുധനാഴ്ചയാണ് രാജ് താക്കറെ മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തുക. ഓഗസ്റ്റ് ഒമ്പതിന് വോട്ടിങ് മെഷീനെതിരായ പ്രതിഷേധം സംഘടിപ്പിക്കാന്‍ എംഎന്‍എസ് ആലോചിക്കുന്നുണ്ട്. രാജ് താക്കറെയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു.

വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ രാജ് താക്കറെയുടെ എംഎന്‍എഎസ് ആലോചിക്കുന്നുണ്ടെന്നു കഴിഞ്ഞദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞിരുന്നു. വോട്ടിങ് മെഷീനിന്റെ പേരില്‍ തിരഞ്ഞെടുപ്പ് തങ്ങള്‍ ബഹിഷ്‌കരിക്കില്ലെന്നും പവാര്‍ പറഞ്ഞു.

അമേഠിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജകുടുംബാംഗങ്ങള്‍ പാര്‍ട്ടി വിട്ടു, ഇനി മോദിക്കൊപ്പംഅമേഠിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജകുടുംബാംഗങ്ങള്‍ പാര്‍ട്ടി വിട്ടു, ഇനി മോദിക്കൊപ്പം

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് എംഎന്‍എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ ഒരു പാര്‍ട്ടികളും ഇങ്ങനെ തീരുമാനിച്ചിട്ടില്ല. എംഎന്‍എസ്സിന്റെ പല നേതാക്കളുമായും സഖ്യചര്‍ച്ച നടത്തിയിരുന്നു. എംഎന്‍എസ് നേതാവ് രാജ് താക്കറെ കഴിഞ്ഞാഴ്ച ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടിരുന്നുവെന്നും പവാര്‍ സഖ്യചര്‍ച്ച സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കി.

English summary
EVM Issue: Raj Thackeray to Meet Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X