കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നത് തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് മന്‍സൂര്‍ അലിഖാന്‍

  • By
Google Oneindia Malayalam News

ദില്ലി: വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാന്‍ എളുപ്പമാണെന്നും യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നത് തെളിയിക്കാന്‍ തന്നെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ് നടന്‍ രാഷ്ട്രീയക്കാരനുമായ മന്‍സൂര്‍ അലി സുപ്രീം കോടതിയില്‍. തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ കോടതി തയ്യാറാകണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയാണ് മന്‍സൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

scalikhan

<strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍</strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍

വോട്ടിങ്ങ് മെഷീനുകള്‍ കൃത്രിമം നടത്താന്‍ കഴിയാത്ത വിധം പഴുതടച്ച സുരക്ഷയോടെയാണ് സജ്ജമാക്കിയിരിക്കുന്നതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവകാശവാദം തെറ്റാണെന്നും ഇത് തെളിയിക്കാന്‍ തന്നെ അനുവദിക്കണമെന്നുമാണ് മന്‍സൂര്‍ അലിയുടെ ആവശ്യം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ നാം തമിളര്‍ കച്ചി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ദിണ്ടിഗല്‍ മണ്ഡലത്തില്‍ നിന്ന് മന്‍സൂര്‍ അലി മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. നേരത്തേ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള തിരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള എംഎല്‍ ശര്‍മ്മയെന്ന് അഭിഭാഷകന്‍റെ ഹരജി കോടതി തള്ളിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ വോട്ടിങ്ങ് യന്ത്രങ്ങള്‍ക്കെതിരെ നേരത്തേ രംഹത്തെത്തിയിരുന്നു.

വോട്ടിങ്ങ് യന്ത്രങ്ങള്‍ വഴി വോട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് പോകുന്നതെന്ന് വോട്ടര്‍മാര്‍ക്ക് മനസിലാക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം തിരിച്ച് പോകണമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞത്.

<strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി</strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി

<strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍</strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍

English summary
EVM's can be tamperd, give me a chance to proove it says Mansoor ali khan in SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X