മികച്ച സംവിധാനമാണ്; ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ, കോൺഗ്രസിനെതിരെ കാർത്തി ചിദംബരം
ദില്ലി: മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും ബിജെപിയാണ് വിജയം നേടിയിരുന്നത്. ഭരണത്തില്‍ നിന്നും തങ്ങളെ താഴെയിറക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ബിജെപിക്കും മറുപടി നല്‍കാനൊരുങ്ങിയ കോണ്‍ഗ്രസിന് വെറും 6 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാനായത്. തിരഞ്ഞെടുപ്പിനേറ്റ തിരിച്ചടിക്ക് പിന്നാലെ വോട്ടിങ്ങ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ബിജെപിക്കെതിരെ ഗുരുതര ആരോണപവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും രംഗത്തെത്തിയിരുന്നു.

ഇതുവരെ തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ വരെ തോല്ക്കാന് കാരണം വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നതിനാലാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചു. കോണ്‍ഗ്രസ് ഒരു സാഹചര്യത്തിലും തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ വരെ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് തോറ്റു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നാളെ യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ വോട്ടിംഗ് മെഷിനെ കുറ്റപ്പെടുത്തുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ കാര്‍ത്തി ചിദംബരം. ഇവിഎം മെഷിനുകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന് കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിനെതിരെയുള്ള പരോക്ഷ വിമര്‍ശനം എന്ന് വേണമെങ്കില്‍ ഇതിനെ പറയാം. കാര്‍ത്തിയുടെ ട്വീറ്റ് ഇങ്ങനെ, തിരഞ്ഞെടുപ്പിലെ എന്തുവേണമെങ്കിലും ആവട്ടെ, ഇവിഎം മെഷിനുകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ അനുഭവത്തില്‍ ഇവിഎം ഉറപ്പുള്ളതുംകൃത്യതയുള്ള സംവിധാനവുമാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ദിഗ്വിജയസിംഗിന്റെ പരാമര്ശത്തിന്് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് രംഗത്തെത്തി. അദ്ദേഹം ഒരിക്കലും സത്യത്തെ അംഗീകരിക്കില്ലെന്ന് ശിവരാജ് സിംഗ് കുറ്റപ്പെടുത്തി. എപ്പോഴും പാര്‍ട്ടിയുടെ പരാജയത്തില്‍ ഒഴിവുകഴികള്‍ കണ്ടെത്തുന്ന ആളാണെന്നും ചൗഹാന് പരിഹസിച്ചു.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications