കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മികച്ച സംവിധാനമാണ്; ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ, കോൺഗ്രസിനെതിരെ കാർത്തി ചിദംബരം

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും ബിജെപിയാണ് വിജയം നേടിയിരുന്നത്. ഭരണത്തില്‍ നിന്നും തങ്ങളെ താഴെയിറക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ബിജെപിക്കും മറുപടി നല്‍കാനൊരുങ്ങിയ കോണ്‍ഗ്രസിന് വെറും 6 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാനായത്. തിരഞ്ഞെടുപ്പിനേറ്റ തിരിച്ചടിക്ക് പിന്നാലെ വോട്ടിങ്ങ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ബിജെപിക്കെതിരെ ഗുരുതര ആരോണപവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും രംഗത്തെത്തിയിരുന്നു.

karti

ഇതുവരെ തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ വരെ തോല്‍ക്കാന്‍ കാരണം വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നതിനാലാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചു. കോണ്‍ഗ്രസ് ഒരു സാഹചര്യത്തിലും തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ വരെ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് തോറ്റു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നാളെ യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

'ഇത് യെഡ്ഡി മാജിക്;കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തുവാരി 'കസേര ഉറപ്പിച്ച്' യെഡിയൂരപ്പ'ഇത് യെഡ്ഡി മാജിക്;കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തുവാരി 'കസേര ഉറപ്പിച്ച്' യെഡിയൂരപ്പ

എന്നാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ വോട്ടിംഗ് മെഷിനെ കുറ്റപ്പെടുത്തുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ കാര്‍ത്തി ചിദംബരം. ഇവിഎം മെഷിനുകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന് കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിനെതിരെയുള്ള പരോക്ഷ വിമര്‍ശനം എന്ന് വേണമെങ്കില്‍ ഇതിനെ പറയാം. കാര്‍ത്തിയുടെ ട്വീറ്റ് ഇങ്ങനെ, തിരഞ്ഞെടുപ്പിലെ എന്തുവേണമെങ്കിലും ആവട്ടെ, ഇവിഎം മെഷിനുകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ അനുഭവത്തില്‍ ഇവിഎം ഉറപ്പുള്ളതുംകൃത്യതയുള്ള സംവിധാനവുമാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.

ബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യം ശക്തമായി തിരിച്ചു വരുന്നു, ആഘോഷങ്ങള്‍ നിർത്തിവെച്ച് ബിജെപിബിഹാറില്‍ വന്‍ ട്വിസ്റ്റ്: മഹാസഖ്യം ശക്തമായി തിരിച്ചു വരുന്നു, ആഘോഷങ്ങള്‍ നിർത്തിവെച്ച് ബിജെപി

അതേസമയം, ദിഗ്വിജയസിംഗിന്റെ പരാമര്‍ശത്തിന്് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. അദ്ദേഹം ഒരിക്കലും സത്യത്തെ അംഗീകരിക്കില്ലെന്ന് ശിവരാജ് സിംഗ് കുറ്റപ്പെടുത്തി. എപ്പോഴും പാര്‍ട്ടിയുടെ പരാജയത്തില്‍ ഒഴിവുകഴികള്‍ കണ്ടെത്തുന്ന ആളാണെന്നും ചൗഹാന്‍ പരിഹസിച്ചു.

'ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽവി,ഇവിഎമ്മിൽ തിരിമറി'; ഗുരുതര ആരോപണവുമായി ദിഗ്വിജയ് സിംഗ്'ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽവി,ഇവിഎമ്മിൽ തിരിമറി'; ഗുരുതര ആരോപണവുമായി ദിഗ്വിജയ് സിംഗ്

ബിഹാറിൽ മഹാസഖ്യമോ?തിരക്കിട്ട നീക്കവുമായി എൻഡിഎ,റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു?ബിഹാറിൽ മഹാസഖ്യമോ?തിരക്കിട്ട നീക്കവുമായി എൻഡിഎ,റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു?

 സോഷ്യൽ മീഡിയയിൽ അനുകൂല വികാരങ്ങൾ വോട്ടുകളായി മാറിയില്ല: തേജസ്വി അനുകൂല വികാരം വർധിച്ചു, വിശകലനം സോഷ്യൽ മീഡിയയിൽ അനുകൂല വികാരങ്ങൾ വോട്ടുകളായി മാറിയില്ല: തേജസ്വി അനുകൂല വികാരം വർധിച്ചു, വിശകലനം

Recommended Video

cmsvideo
വമ്പന്‍ കുതിപ്പുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ | Oneindia Malayalam

English summary
EVM system is robust, Stop blaming EVM; Karthi Chidambaram against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X