കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട്!! പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും വ്യത്യാസം! അട്ടിമറി?

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന്റെ അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട് | Oneindia Malayalam

ദില്ലി: പൊതുതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുന്നതിന് ഒരു ദിവസം മുന്‍പാണ് വിവിധ ഇടങ്ങളില്‍ ഇവിഎമ്മുകള്‍ വ്യാപകമായി കടത്തപ്പെട്ടതായുള്ള വീഡിോയകളും റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. ഇതോടെ വിവപാറ്റുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എന്നാല്‍ പാര്‍ട്ടികളുടെ ആവശ്യം കമ്മീഷന്‍ തള്ളി. ഫലം വന്നപ്പോള്‍ മോദി തരംഗമായിരുന്നു രാജ്യത്ത് ആഞ്ഞടിച്ചത്. അതേസമയം ബിജെപി ജയിച്ച പല മണ്ഡലങ്ങളിലും വലിയ രീതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്തു.

<strong>വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന്</strong>വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന്

ബിഹാര്‍, ഉത്തര്‍പ്രദേശ് , മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്

 ഗുരുതര പിഴവ്

ഗുരുതര പിഴവ്

2014 നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഉറച്ച സീറ്റുകള്‍ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച മണ്ഡലങ്ങളില്‍ കൂടി ബിജെപി അടക്കി വാഴുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബിജെപി ജയിച്ച ഈ മണ്ഡലങ്ങളിലെല്ലാം വോട്ടെണ്ണലില്‍ ഗുരുതര പിഴവ് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളിലെ ജഹനാബാദ്, പാട്ന, സാഹിബ്, ബേഗുസരായ്, ഈസ്റ്റ് ദില്ലി, മധ്യപ്രദേശിലെ ഗുണ, മോറെന, യുപിയിലെ ബദൗണ്‍, ഫാറൂഖാബാദ് എന്നീ മണ്ഡലങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

 പാട്ന മണ്ഡലത്തില്‍

പാട്ന മണ്ഡലത്തില്‍

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹയാണ് പാട്ന മണ്ഡലത്തില്‍ മത്സരിച്ചത്. ഇവിടെ കേന്ദ്രമന്ത്രിയും കൂടിയായ രവി ശങ്കര്‍ പ്രസാദായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിലാണ് സിന്‍ഹയെ പരാജയപ്പെടുത്തി രവിശങ്കര്‍ പ്രസാദ് മണ്ഡലത്തില്‍ ജയിച്ചത്.

 വന്‍ വ്യത്യാസം

വന്‍ വ്യത്യാസം

അതേസമയം മണ്ഡലത്തില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്നയില്‍ മൊത്തം 20,51,905 വോട്ടുകളാണ് ഉള്ളത്. ഇവിടെ പോള്‍ ചെയ്തത് 46.34ശതമാനം വോട്ടുകള്‍ ആണ്. അതായത് 9,50,852 വോട്ടികള്‍ എന്നാല്‍ എണ്ണിയപ്പോള്‍- 9,82,285 വോട്ടുകളും. വ്യത്യാസം 31433. ഇത്രയും വോട്ടുകള്‍ എവിടെ നിന്നാണ് വന്നത്?

 കനയ്യയുടെ മണ്ഡലത്തിലും

കനയ്യയുടെ മണ്ഡലത്തിലും

കനയ്യ കുമാറിന്‍റെ ബഗുസാരയിലും കണക്കുകള്‍ സംശയാസ്പദമാണ്. ഇവിടെ ആകെയുള്ള വോട്ടര്‍മാര്‍ 19,54,484ആണ്. പോള്‍ ചെയ്തത് 61.2 വോട്ടുകളും. അതായത് 11,97,512. എന്നാല്‍ എണ്ണിയതോ 12,25,594,വോട്ടും. വ്യത്യാസം- 28082. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങ്ങ് കനയ്യ കുമാറിനെ പരാജയപ്പെടുത്തിയത് നാല് ലക്ഷം വോട്ടുകള്‍ക്കാണ്.

 ഗുണയില്‍ ഇങ്ങനെ

ഗുണയില്‍ ഇങ്ങനെ

മധ്യപ്രദേശിലെ ഗുണയിലും സമാനമാണ് അവസ്ഥ. കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് മണ്ഡലത്തില്‍ ഇത്തവണ ജ്യോതിരാധിത്യ സിന്ധ്യയുടെ പരാജയം വലിയ ഞെട്ടലാണ് പാര്‍ട്ടിക്കുണ്ടാക്കിയത്. ഇവിടെ നാല് ലക്ഷം ഭൂരിപക്ഷത്തിലായിരുന്നു സിന്ധ്യയെ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.

 ഇവിഎം അട്ടിമറി

ഇവിഎം അട്ടിമറി

ഇവിടെ 16,75,724 വോട്ടര്‍മാരാണ് ഉള്ളത്. പോള്‍ ചെയ്തത് 11,73,341 വോട്ടുകളായിരുന്നു. എന്നാല്‍ എണ്ണിയത്- 11,78,423 ഉം.രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും വലിയ വ്യത്യാസമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഇവിഎമ്മില്‍ അട്ടിമറി നടന്നതായി ആദ്യമേ ആരോപണം ഉയര്‍ന്നിരുന്നു.

 റീപോളിങ്ങ്

റീപോളിങ്ങ്

വോട്ടിങ്ങ് മെഷീനുകള്‍ കടത്തിയെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തില്‍ റീപോളിങ്ങിന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 13,657 വോട്ടുകള്‍ കൂടുതലായി വന്നെന്നാണ് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

 കമ്മീഷന്‍ പ്രതികരണം

കമ്മീഷന്‍ പ്രതികരണം

പരിശോധിച്ച മണ്ഡലങ്ങളില്‍ ഇത്ര വ്യത്യാസം വന്നെങ്കില്‍ പരിശോധിക്കാത്ത മണ്ഡലങ്ങളില്‍ നിന്ന് എത്ര വ്യത്യാസം വരുമെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. അതേസമയം ക്രമക്കേടിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

<strong>ഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞ് നല്‍കിയെന്ന് ആരോപണം! പാകിസ്താനില്‍ വ്യാപക ആക്രമണം</strong>ഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞ് നല്‍കിയെന്ന് ആരോപണം! പാകിസ്താനില്‍ വ്യാപക ആക്രമണം

English summary
evm tampering in three states?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X