കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇവിഎമ്മില്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

Recommended Video

cmsvideo
373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇ.വി.എമ്മില്‍

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്തതയെ ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. സൂപ്രീംകോടതി വരെ നീണ്ട നിയമ യുദ്ധത്തില്‍ പക്ഷ അന്ന് പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞതുമില്ല. എന്നാല്‍ വോട്ടെണ്ണലിന് ശേഷം നടന്ന വിശദമായ പരിശോധനിയില്‍ പലമണ്ഡലങ്ങളിലും ആകെ വോട്ടിലും പോള്‍ ചെയ്ത വോട്ടിലും ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.

<strong> കാണാതായ യുവാവിന്റെ മൃതദേഹം റബര്‍ തോട്ടത്തില്‍, മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കം, മരിച്ചത് 15 ദിവസം പ്രായമായ കുഞ്ഞിന്റെ പിതാവ്, സംഭവം മലപ്പുറത്ത്!!</strong> കാണാതായ യുവാവിന്റെ മൃതദേഹം റബര്‍ തോട്ടത്തില്‍, മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കം, മരിച്ചത് 15 ദിവസം പ്രായമായ കുഞ്ഞിന്റെ പിതാവ്, സംഭവം മലപ്പുറത്ത്!!

373 മണ്ഡലങ്ങളിലെ ഇവിഎമ്മുകളിലെ എണ്ണിയ വോട്ടും ആകെ പോള്‍ ചെയ്ത വോട്ടും താര്യതമ്യപ്പെടുത്തി ദി ക്വിന്‍റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലായിരുന്നു ഇവിഎമ്മുകളില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

വിശദീകരിക്കണം

വിശദീകരിക്കണം

ദി ക്വിന്‍റിന്‍റെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചാ വിഷയമായതോടെ സംഭവം പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുക്കുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങളില്‍ ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം.

കോണ്‍ഗ്രസിന്‍റെ ആവശ്യം

കോണ്‍ഗ്രസിന്‍റെ ആവശ്യം

സര്‍ക്കാരുകളെ വിലയിരുത്തന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. അത് കൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വ്യത്യാസം എങ്ങനെ വരുന്നുവെന്ന് കമ്മീഷന്‍ വീശദീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം

ആദ്യത്തെ നാല് ഘട്ടങ്ങളില്‍

ആദ്യത്തെ നാല് ഘട്ടങ്ങളില്‍

ആദ്യത്തെ നാല് ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ പോള്‍ ചെയ്തവോട്ടും ഇവിഎമ്മിലെ വോട്ടുകളും ആധാരമാക്കിയായിരുന്നു കിന്‍റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തമിഴ് നാട്ടിലെ കാഞ്ചീപുരം,ധര്‍മ്മപുരി, ശ്രിപെരുമ്പത്തൂര്‍ മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലെ മഥുര, ബീഹാറിലെ ഔറംഗാബാദ്, അരുണാചല്‍ പ്രദേശിലെ പശ്ചിമ അരുണാചല്‍ എന്നിവിടങ്ങളിലാണ് വോട്ടുകളുടെ എണ്ണത്തില്‍ എറ്റവും കൂടുതല്‍ വ്യത്യാസം കണ്ടെത്താനായത്.

7000 ത്തില്‍ കൂടുതല്‍

7000 ത്തില്‍ കൂടുതല്‍

ഈ മണ്ഡലങ്ങളിലെല്ലാം പോള്‍ ചെയ്ത വോട്ടിനേക്കാള്‍ 7000 ത്തില്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎമ്മില്‍ നിന്നും അധികം എണ്ണിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാഞ്ചീപുരത്ത് ഇവിഎമ്മില്‍ 18333 വോട്ട് ആകെ പോള്‍ ചെയ്ത വോട്ടിനെക്കാള്‍ കൂടുതലാണ്.ധര്‍മ്മപുരിയില്‍ 17,871, ശ്രിപെരുമ്പത്തൂര്‍ 14512,വോട്ട്, മധുരയില്‍ 9906 എന്നിങ്ങനെയാണ് വ്യത്യാസം.

കാഞ്ചീപുരം

കാഞ്ചീപുരം

കാഞ്ചീപുരം മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 12,140,86 ആണെങ്കില്‍ ഇ വിഎമ്മില്‍ നിന്നും എണ്ണിയത് 12,324,17 വോട്ടുകളാണ്. അതായത് 18,331 വോട്ടുകള്‍ ഇവിഎമ്മില്‍ നിന്നും അധികം എണ്ണി. ചെന്നൈ സൗത്തില്‍ പോള്‍ ചെയ്തത് 11,116,81 വോട്ടുകളാണ്. ഇവിഎമ്മില്‍ നിന്നും എണ്ണിയത് 11,234,10 വോട്ടുകളാണ്. കൂടുതലായി എണ്ണിയത് 11,729 വോട്ടുകള്‍.

മഥുരയില്‍

മഥുരയില്‍

ബിജെപി സ്ഥാനാര്‍ഥി ഹേമാ മാലിനി മൂന്നു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മഥുരയില്‍ കൂടുതലായി എണ്ണിയത് 9906 വോട്ടുകളാണ്. മണ്ഡലത്തില്‍ പോള്‍ ചെയ്തത് 1088206 വോട്ടുകളാണ്. വോട്ടിങ് യന്ത്രത്തില്‍ നിന്ന് എണ്ണിയത് 1098112 വോട്ടുകള്‍.

ഔറഗാംബാദില്‍

ഔറഗാംബാദില്‍

ബിജെപി സ്ഥാനാര്‍ത്ഥി സുശീല്‍ കുമാര്‍ സിംഗ് ജയിച്ച ബീഹാറിലെ ഔറഗാംബാദ് മണ്ഡലത്തില്‍ പോള്‍ ചെയ്തത് 930758 വോട്ടുകളാണ്. ഇവിഎമ്മില്‍ നിന്ന് എണ്ണിയത് 939526 വോട്ടുകള്‍. അതായത് അധികമായി എണ്ണിയത് 8768 വോട്ടുകള്‍.

കുറവും

കുറവും

ത്രിപുരയിലെ പശ്ചിമ ത്രിപുര, ഒറീസയിലെ ഭുവനേശ്വര്‍, ക്യോഝാര്‍ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ഇവിഎമ്മില്‍ നിന്നും എണ്ണിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമ ത്രിപുരയില്‍ 11,211,38 വോട്ടുകളാണ് പോള്‍ ചെയ്തത്. 11,0136,2 വോട്ടുകളാണ് ഇ.വി.എമ്മില്‍ നിന്നും എണ്ണിയത്. അതായത് കുറവുള്ള വോട്ടുകളുടെ എണ്ണം 19,776 .

ഭുവനേശ്വരില്‍

ഭുവനേശ്വരില്‍

ഭുവനേശ്വരില്‍ 11,011,754 വോട്ടുകളാണ് പോള്‍ ചെയ്തതപ്പോള്‍ ഇവിഎമ്മില്‍ നിന്നും എണ്ണിയത് 10,037,04 വോട്ടുകളാണ്. കുറവുള്ളത് 8,050 വോട്ടുകള്‍. ക്യോഝാര്‍ മണ്ഡലത്തില്‍ 11,846,97 വോട്ടുകളാണ് പോള്‍ ചെയ്തത്. 11,735,26 വോട്ടുകളാണ് ഇവിഎമ്മില്‍ നിന്നും എണ്ണിയത്. 11,171 വോട്ടുകളുടെ കുറവുണ്ട്.

വിവരങ്ങള്‍ ആരാഞ്ഞെങ്കിലും

വിവരങ്ങള്‍ ആരാഞ്ഞെങ്കിലും

വോട്ടിങ്ങിലെ വ്യത്യാസം സംബന്ധിച്ച് മെയ് 27 ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാല് വരെയുള്ള ഘട്ടങ്ങളിലെ മൊത്തം വോട്ടിന്റെ കണക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ആ കണക്കിലേക്കുള്ള ലിങ്ക് നീക്കം ചെയ്തെന്നും ക്വിന്റ് ആരോപിക്കുന്നു.

ശേഖരിച്ചു വെക്കണം

ശേഖരിച്ചു വെക്കണം

തുടര്‍ന്നും വോട്ടുകളുടെ കാര്യത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇ-മെയിലുകള്‍ അയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടെടുപ്പിന്റെ സമയത്ത് ഓരോ രണ്ടു മണിക്കൂറിലും പ്രിസൈഡിങ് ഓഫീസര്‍മാര്‍ പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുണ്ട്. ഇത് കൃത്യമായി ശേഖരിച്ചു വെക്കേണ്ടതുമാണ്

ട്വീറ്റ്

കോണ്‍ഗ്രസ്

English summary
evm vote mismatch: congress demand explanations from election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X