കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ച് വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍; പരിഹസിച്ച് ഹാര്‍ദിക്

വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചുനില്‍ക്കണമെന്നും ഹാര്‍ദിക് പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്കെതിരെ ഹർദീക് പട്ടേല്‍ | Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ വിജയത്തെ പരിഹസിച്ച് പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ. വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തി വിജയിച്ച് ബിജെപിയ്ക്ക് അഭിന്ദനങ്ങൾ അറിയിക്കുന്നുവെന്നും ഹർദിക്ക് പറഞ്ഞു. വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചുനില്‍ക്കണമെന്നും ഹാര്‍ദിക് പറഞ്ഞു.

ഗുജറാത്തില്‍ നോട്ടയും ഒട്ടും പിന്നിലല്ല; കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകൾഗുജറാത്തില്‍ നോട്ടയും ഒട്ടും പിന്നിലല്ല; കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകൾ

harthik

സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വോട്ടിങ് മെഷീനുകളിലാണ് ക്രമക്കേടുകള്‍ നടത്തിയതെന്നു പട്ടേല്‍ ആരോപിച്ചിരുന്നു.ബിജെപി അധികാരത്തിലെത്തിയതിന് തൊട്ടു പിന്നാലെയാണ് ആരോപണവുമായി വീണ്ടും ഹർദിക് രംഗത്തെത്തിയത്. വോട്ടെണ്ണുന്നതിനു മുന്‍പും മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്‌ക്കെടുത്തെന്നായിരുന്നു ആരോപണം. എന്നാൽ ഇതിനെ നിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രംഗത്തെത്തിയിരുന്നു.

വോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം; ആരോപണങ്ങൾ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർവോട്ടിങ്ങ്​ മെഷീനിൽ കൃത്രിമം; ആരോപണങ്ങൾ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

ബിജെപി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ വാടകയ്‌ക്കെടുത്തു

ബിജെപി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ വാടകയ്‌ക്കെടുത്തു

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ വാടകയ്‌ക്കെടുത്തുവെന്ന് ഹര്‍ദിക് ട്വിറ്ററില്‍ ആരോപിച്ചിരുന്നു. 4000 ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അതിന് അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും 140 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെയാണ് ബി.ജെ.പി വാടകയ്‌ക്കെടുത്തതെന്നും ഹര്‍ദിക് ആരോപിച്ചിരുന്നു. ‘വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെ അദ്ദേഹം ആരോപിച്ചിരുന്നു.

 വോട്ടിങ് മെഷീനുകൾ ചോർത്താം

വോട്ടിങ് മെഷീനുകൾ ചോർത്താം

എടിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ വോട്ടിങ് മെഷീന്‍ ചോർത്താൻ സാധിക്കുമെന്നു ഹാർദിക് പട്ടേൽ പറഞ്ഞു. വോട്ടിങ് മെഷീനുകൾ ചോർത്തുകയെന്നത് അസംഭവ്യമല്ലാത്ത കാര്യമൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തിൽ ജില്ലാ കലക്ടര്‍ മറുപടി പറയണമെന്നും ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.

 ആരോപണം നിഷേധിച്ച് കളക്ടർ

ആരോപണം നിഷേധിച്ച് കളക്ടർ

ഹര്‍ദിക് പട്ടേലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അഹമ്മദബാദ് ജില്ലാ കലക്ടര്‍ പറഞ്ഞു. അതിനാൽ തന്നെ ഇതിന് മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ അവന്തിക സിങ് അറിയിച്ചു. കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.

 ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

ഗുജറാത്ത്- ഹിമാചൽപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയെന്നുള്ള ആരോപണത്തിന് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അചൽ ജ്യോതി രംഗത്തെത്തിയിരുന്നു. വേട്ടിങ് മെഷീനുകൾക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ ശരിയല്ലെന്നും മെഷീനിൽ കൃത്രിമം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിപാറ്റ് മെഷീനുകൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പിക്കാനുള്ള തെളിവ് തരുന്നുണ്ടെന്നു അചൽ ജ്യോതി വ്യക്തമാക്കി.

English summary
After it became clear that BJP is all set to emerge victorious in the Gujarat assembly elections, Patidar leader Hardik Patel today alleged that EVMs have been tampered with Surat, Rajkot and Ahmedabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X