കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീനില്‍ തിരിമറി; ബിജെപി ജയിച്ചത് ഇങ്ങനെ? ഇവിഎം കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി

വികാസ്‌നഗര്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ വേറെ ഒരിടത്തും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

നൈനിറ്റാള്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന് സംശയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിപതറുകയും ബിജെപി അധികാരം പിടിക്കുകയും ചെയ്ത സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

വികാസ് നഗര്‍ മണ്ഡലത്തില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടു. മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ (ഇവിഎം) എല്ലാം കോടതിയുടെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലം

വികാസ്‌നഗറില്‍ ബിജെപി നേതാവ് മുന്ന സിങ് ചൗഹാനാണ് ജയിച്ചത്. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിന് തൊട്ടടുത്ത മണ്ഡലമായ വികാസ് നഗര്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നവ് പ്രഭാതിനെയാണ് ഇവിടെ പാര്‍ട്ടി മല്‍സരിപ്പിച്ചിരുന്നത്.

വോട്ടിങ് മെഷീനില്‍ തിരിമറി

വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഫല പ്രഖ്യാപനം വന്ന കഴിഞ്ഞ മാസം 11ന് തന്നെ പ്രഭാത് ആരോപിച്ചിരുന്നു. ആറായിരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റത്. ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലമായിരുന്നു ഇത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം

ഉത്തരാഖണ്ഡിലും തൊട്ടടുത്ത സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ബിജെപി മികച്ച വിജയമാണ് നേടിയത്. ഇത് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്നാണെന്ന് അന്ന് തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. വോട്ടിങ് മെഷീനുകള്‍ക്ക് യാതൊരു തകരാറുമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കുകയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

 പ്രതികരണം അറിയിക്കാന്‍ ഹൈക്കോടതി

തിരഞ്ഞെടുപ്പ് കമ്മീഷനോട് വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ബിജെപി സ്ഥാനാര്‍ഥിയായി ജയിച്ച ചൗഹാനും പ്രതികരണം അറിയിക്കണം. ഇതിന് ആറ് ആഴ്ചയാണ് ഹൈക്കോടതി സമയം അനുവദിച്ചിരിക്കുന്നത്.

 വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കരുത്

വികാസ്‌നഗര്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ വേറെ ഒരിടത്തും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

മാര്‍ച്ച് 11നാണ് ഫലം പ്രഖ്യാപിച്ചത്

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകള്‍ ഇതുവരെ മറ്റൊരു തിരഞ്ഞൈടുപ്പിലും ഉപയോഗിച്ചിട്ടില്ല. ഫെബ്രുവരി 15നായിരുന്നു ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 11നാണ് ഫലം പ്രഖ്യാപിച്ചത്.

139 വോട്ടിങ് മെഷീനുകള്‍ സംശയത്തില്‍

സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളില്‍ 11000 വോട്ടിങ് മെഷീനുകളാണ് ഉപയോഗിച്ചിരുന്നത്. വികാസ് നഗറില്‍ 139 വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചിരുന്നു. ഇത്രയും മെഷീനുകള്‍ കോടതി അന്തിമ തീരുമാനം പറയുന്നത് വരെ മറ്റൊരിടത്ത് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

70 സീറ്റില്‍ 57 ലും ബിജെപി

70 സീറ്റില്‍ 57 മണ്ഡലങ്ങളിലും ഇത്തവണ ബിജെപിയാണ് ജയിച്ചത്. അധികാരത്തിലിരുന്ന കോണ്‍ഗ്രസ് 11 സീറ്റുകളില്‍ ഒതുങ്ങി. വികാസ് നഗറില്‍ ചൗഹാന്‍ ജയിച്ചത് 6000 ത്തിലധികം വോട്ടുകള്‍ക്കായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്

വോട്ടിങ് മെഷീനില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലുള്‍പ്പെടെ ഉന്നയിച്ചിരുന്നു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. ഉത്തര്‍ പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ബിജെപി ജയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മായാവതിയുടെ ആരോപണം. പിന്നീട് എഎപി നേതാവ് അരവിന്ദ് കെജ്രിവാളും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

English summary
Electronic Voting Machines or EVMs used for the Vikasnagar constituency in the Uttarakhand assembly elections earlier this year will be taken in court's custody, the state's High Court has ruled, as it admitted a petition by a Congressman who lost the election from that seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X