മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു; പുതിയ വകഭേദമായ എരിസ് സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്നു.ബ്രിട്ടനിൽ വ്യാപിക്കുന്ന കൊവിഡിന്റെ പുതിയ വകഭേദമായ എരിസ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചിരുന്നു. മെയ് മാസത്തിലായിരുന്നു എരിസ് സ്ഥിരീകരിച്ചത്. എന്നാൽ ജൂൺ, ജുലൈ മാസങ്ങളിൽ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
ജുലൈ അവസാനത്തോടെയാണ് കേസുകളിൽ വർധനവ് ഉണ്ടായിരുന്നത്. 70 ൽ നിന്നും 115 എന്ന നിലയിലേക്ക് കേസുകൾ ഉയർന്നു. തിങ്കളാഴ്ച 109 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം എരിസ് നിലവിൽ ആശങ്ക കീർക്കുന്നില്ലെന്ന് ബിജെ മെഡിക്കൽ കോളേജിലെ മുതിർന്ന ശാസ്ത്രജ്ഞനും ജെനോം സ്വീക്വൻസിംഗ് കോഡിനേറ്ററുമായ ഡോ രാജേഷ് കര്യകർതേ പറഞ്ഞു. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ നിരീക്ഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ മുംബൈയിലാണ് സ്ഥിരീകരിച്ചത്-43. പൂനെയിൽ 34 ഉം താനെയിൽ 25 ഉം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. റായ്ഗഡ്, സംഗ്ലി, സോലാപൂർ, സതര,പാൽഘട്ട് എന്നിവിടങ്ങളിൽ ഒരോ കേസുകൾ വീതം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇത് പെട്ടെന്നുള്ള വർധനവായി കാണാൻ സാധിക്കില്ലെന്നും അധികൃതർ ചണ്ടിക്കാട്ടുന്നു. ഒരാഴ്ചത്തെ സാഹചര്യം പരിശോധിച്ച് മാത്രമേ ഇത് എന്തെങ്കിലും നിഗമനത്തിൽ എത്താൻ സാധിക്കുകയുള്ളൂ. സാധാരണഗതിയിൽ ജൂൺ-സപ്റ്റംബർ മാസങ്ങളിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്', കാര്യകർതേ പറഞ്ഞു.
അതേസമയം ജനസംഖ്യയിൽ ഭൂരിഭാഗവും ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത് കൊണ്ട് തന്നെ യുകെയിൽ സ്ഥിരീകരിച്ച പുതിയ വകഭേദം ഇന്ത്യയിൽ പുതിയ കൊവിഡ് തരംഗത്തിന് കാരണമാകില്ലെന്ന് തന്നെയാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ ജൂലായ് 31നാായിരുന്നു ഒമിക്രോൺ വകഭേദത്തിൽപ്പെട്ട എരിസ് യുകെയിൽ സ്ഥിരീകരിച്ചത്.
നിലവിൽ രാജ്യത്ത് സ്ഥിരീകരിക്കുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും എരിസ് മൂലമാണെന്നാണ് റിപ്പോർട്ട്. എരിസ് കേസുകൾ ഇപ്പോൾ 14.6% ആയി ഉയർന്നെന്നും അധികൃതർ പറയുന്നു.
അതേസമയം നിലവിൽ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനേഷൻ തന്നെ വൈറസിനെ തടയാൻ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നിരുന്നാലും രോഗ വ്യാപനം വേഗത്തിലാകുന്ന പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളോട് ജാഗ്രത പുലർത്തണമെന്നും സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ
നിരീക്ഷിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലാണ് എരിസ് വിഭാഗത്തെ ലോകാരോഗ്യ സംഘടന ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications