കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം; മുസ്ലീമുമായുള്ള പ്രണയം നിഷേധിച്ചതിനെ തുടര്‍ന്നെന്ന് ആര്‍മി ഓഫീസറുടെ മകള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന്റെ മകള്‍ തീവ്രവാദ സംഘടന ഐസിസുമായി ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്റലിജന്‍സ് പുറത്തുവിട്ടു. പെണ്‍കുട്ടിയെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് മുസ്ലീം യുവാവുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് പെണ്‍കുട്ടി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ്.

മുസ്ലീം യുവാവുമായുള്ള പ്രണയവും വിവാഹവും വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പെണ്‍കുട്ടി ഐബിയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വീട്ടുകാരോടുള്ള ദേഷ്യം തീര്‍ക്കാനാണ് താന്‍ ഐസിസിനെ കുറിച്ച് ഓണ്‍ലൈനില്‍ തിരക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഓണ്‍ലൈനിലൂടെ ഐസിസിന്റെ ചരിത്രവും അവയുടെ പ്രവര്‍ത്തനങ്ങളുമാണ് അന്വേഷിച്ചത്.

break-up

കാമുകനായ യുവാവ് തന്റെ താത്പര്യം കണ്ടറിഞ്ഞ് ചില മെറ്റീരിയലുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതല്ലാതെ മറ്റു ബന്ധങ്ങളൊന്നും തനിക്ക് ഇല്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. പെണ്‍കുട്ടി പറഞ്ഞത് വിശ്വസനീയമാണെന്നാണ് ഐബിയുടെയും നിലപാട്. ഏതെങ്കിലും ഐസിസ് തലവന്‍മാരുമായി പെണ്‍കുട്ടിക്ക് ബന്ധമില്ലായിരുന്നെന്നും അതില്‍ ചേരാന്‍ ഉദ്ദേശമില്ലായിരുന്നെന്നും ഐബി അറിയിച്ചു.

അതേസമയം, മുംബൈ സ്വദേശിയായ പെണ്‍കുട്ടിയുടെ കാമുകന് ഐസിസുമായി അടുപ്പമുണ്ടെന്നാണ് ഐബി സംശയിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ അധികൃതരുമായി ഐബി ബന്ധപ്പെട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് യുവാവും യുവതിയും പ്രണയത്തിലാകുന്നത്. നേരത്തെ, മകളുടെ ലാപ്‌ടോപ്പില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പിതാവാണ് ഐബിക്ക് ഐസിസ് ബന്ധത്തെക്കുറിച്ചുള്ള സൂചന നല്‍കിയത്.

English summary
ex-Army officer's daughter says Love for Muslim boy made like Islamic State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X